ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

പണ്ടത്തെ കാര്യങ്ങൾ കേട്ടിട്ടില്ലേ
മലയും വയലും നിറഞ്ഞ നാട്
ഇപ്പോൾ കാലം കഴിഞ്ഞു പോയി
രോഗങ്ങൾ വന്നു നശിക്കുന്നു നാം
ചൈനയിൽ നിന്ന് വന്നു കൊറോണ
രാജ്യം കാണാൻ എത്തി കൊറോണ
എത്രയെത്ര ജനങ്ങൾ മറഞ്ഞുപോയ്
വിഷുവില്ല ഈസ്റ്ററില്ല പെരുന്നാളില്ല
വീട്ടിൽ തന്നെ ഇരിപ്പു തന്നെ
ഇന്ന് ലോക നാശം തുടങ്ങി
ഈ രോഗത്തിൻ ലക്ഷണങ്ങൾ അറിയാം
ചുമയും പനിയും ശ്വാസതടസ്സവും
ഉണ്ടെങ്കിൽ മാസ്ക് ധരിച്ചിടേണം
ഉടൻ ഹോസ്പിറ്റലിൽ പോയിടേണം
കല്യാണം വേണ്ട മരണ ചടങ്ങുകൾ വേണ്ട
എപ്പോഴും എപ്പോഴും കൈകൾ കഴുകണം
കേരളം മുഴുവൻ കൊറോണ ഭീതിയിൽ
ഫേക്ക് ന്യൂസുമായി ചിലരും വരുന്നു
ആരോഗ്യ പ്രവർത്തകർ നമുക്ക് കാവലായി
അവരുടെ വാക്കുകൾ അനുസരിച്ചിടാം
ഈ രോഗത്തെ നമുക്ക് തുരത്താം
ഈ കാലം നമുക്ക് വീട്ടിൽ ഇരിക്കാം
കേരളം പഴയ കേരളം ആക്കാം

അവന്തിക T B
4 സി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത