ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

ഭൂമിയിൽ വന്നു പെട്ടൊരു മഹാമാരി നീ.
മനുഷ്യബന്ധങ്ങളെ വേറിട്ടു നിൽപ്പിക്കും നീ.
ജീവജാലങ്ങൾ ഉല്ലസിച്ചു നടക്കുന്നു,
മനുഷ്യൻ ഇന്നും വീട്ടുതടങ്കലിൽ.
ഓ.... മനുഷ്യാ.... ഓർക്കുക നിങ്ങൾ
ഭൂമിയിലെ വെറും വിരുന്നുകാരല്ലോ നീ.
മനുഷ്യൻ മനുഷ്യനെ തൊട്ടുകൂടായ്മ......
ഇതിനും വലിയൊരു പരീക്ഷണമില്ലിനീ.......
മുഖം മൂടികൾ കയ്യുറകളില്ലാത്തൊരു
ജീവിതമിനി വിദൂരതകളിൽ മാത്രം.
മനുഷ്യൻ ജീവിതപാഠങ്ങൾ പഠിച്ചു കഴിഞ്ഞു
മുക്തി നൽകൂ ഞങ്ങൾക്കിനി നീ.....
ഒരു മതം ഒരു ദൈവം ഒരു ജീവിതം
ഒന്നായ് നമുക്കിനി പൊരുതീടാം നല്ലൊരു നാളേക്കായ്

റൈഹാൻ എൻ എൻ
3 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത