ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിഴുങ്ങിയ മഹാമാരി


കോറോണ കോവിഡ് 19 ,ഈ വാക്കുകൾ നമ്മൾ കുറേ ദിവസങ്ങളായ് കേൾക്കാൻ തുടങ്ങീട്ട്. എന്താണ് കോറോണ ?

എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുമ്പമാണ് കൊറോണ ഈ വൈറസിന് ഒരു ജീവകോശത്തിൻ്റെ ഉള്ളിൽ അല്ലാതെ വളരാനോ ജീവിക്കാനോ കഴിയില്ല' എന്നാൽ ജീവനുള്ള ഒരു കോശത്തിൻ്റെ ഉള്ളിൽ ചെന്നാൽ അവ വളരാനും പെറ്റുപെരുകാനും തുടങ്ങും അതിന് അവക്ക് സെക്കൻ റുകൾ മതി. ചൈനയിലെ വുഹാൻ വൈറോളജി ലാബിൽ നിന്നാണ് ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ഇന്നുവരെ ഇതിന് മരുന്ന് കണ്ടത്തിയിട്ടില്ല. ഒരു രാജ്യത്തിനും ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. അമേരിക്ക 'ചൈന, ഇറ്റലി, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ വൻ രാജ്യങ്ങളിൽ പോലും ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾ മരിച്ച വീഴുന്നു.ലക്ഷ കണക്കിന് പുതിയ രോഗികൾ ഉണ്ടാവുന്നു.

രോഗമുള്ളവരിൽ നിന്ന് സമ്പർക്കം വഴിയാണ് രോഗം പടരുന്നത് അത് കൊണ്ട് നമ്മൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കാം.മാസ്ക്ക് ധരിക്കുകയും ഇടക്കിടക്ക് കൈ കഴുകുകയും വേണം. പനിയും ജലദോഷവും വന്നാൽ നമ്മൾ സ്വയം ചികിൽസക്ക് നിൽക്കാതെ ഡോക്ടറെ കാണിക്കണം രോഗത്തിൻ്റെ കാര്യത്തിൽ കുറച്ചെങ്കിലും കുറവുള്ളത് നമ്മുടെ കൊച്ചു കേരളത്തിൽ മാത്രമാണ്.


രോഗം എത്രയും വേഗം മാറി പോവാൻ നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം.... ലോകത്തിന് സമാധനവും ശാന്തിയും നിറയട്ടെ!


നിഹാൽ സി.കെ.
5 D ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം