ജി.യു.പി.എസ്. വെള്ളാഞ്ചേരി/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ

  
  ചൈനതൻ അതിരു കടന്നിതാ വന്നു
      അദൃശ്യമീ കീടാണു കൊവിഡ്-19
       പാടേ നിശ്ചലമായ് പാരിൻെറ സ്പന്ദനം
          നിശ്ചലമായിതാ ജീവിതങ്ങൾ
        കാണാമറയത്തിരുന്നിതാ ഉറ്റവർ
         പ്രാണനു വേണ്ടി പൊരുതീടുന്നു
           പ്രാണൻെറ പ്രാണനെ കോരിയെടുത്തപ്പോൾ
              പാടേ നിശ്ചലമായെൻെറ നെഞ്ചകം
               പാറിപ്പറന്നു വിലസിയ മർത്യന്
        പടിയിറങ്ങാം ഇനി പകച്ചു മാത്രം
      പ്രത്യാശ തൻ നിറ ദീപം കൊളുത്തി
        മാനവ ലോകം പ്രാർത്ഥനയായി
കരുതലിൻ നാൾകളിൽ കൂട്ടായ് നിന്നു
ചങ്കുറപ്പുള്ളൊരീ ഭരണനേതാക്കളും
നന്മതൻ പരിലാളനങ്ങൾ തന്നു
വെള്ളയുടുപ്പിട്ട മാലാഖമാരും
ശാസനയെങ്കിൽ ആവിധമെല്ലാം
കാവലായ് നിന്നു കാക്കിയുടുപ്പുകാർ
 അകലമായ് ഒരുമയായ് നമ്മൾക്ക് പൊരുതാം
വീണ്ടുമൊരു നന്മയുടെ നാളം കൊളുത്തുവാൻ്‍
 

വിഷ്ണു വി പി
5 B ജി.യു.പി.എസ് വെള്ളാഞ്ചേരി മലപ്പുറം എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത