ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
നൊമ്പരം

കൊറോണ വന്നപ്പോൾ ആളുകൾ ഭീതിയിലായല്ലോ ..
നാട് തകർന്നല്ലോ . എല്ലാരും ഭയത്തിലായല്ലോ .....
ഭരണാധികാരികൾപോലും പകച്ചുപോയല്ലോ
കടകളടഞ്ഞല്ലോ വാഹനമില്ലല്ലോ ....
ട്രെയിനുകളില്ലല്ലോ ... ഫ്ളൈറ്റുകളില്ലല്ലോ ..:
ഭരണാധിപരും നിയമപാലകരും
നമ്മുടെ രക്ഷക്കായ് കൈകോർത്തങ്ങനെ
രാപകൽ, ഉഷ്ണം വകവെക്കാതെ
ഓടി നടക്കുന്നു
കൊറോണയെന്ന മഹാമാരിയിൽ
ലക്ഷക്കണക്കു ജീവൻ പൊലിഞ്ഞു പോകുന്നു.. .
ഭീകരമാണീ കോവിഡ് മരണം ചിന്തിച്ചീടുക നാം
പട്ടിണിയിലേക്കോ നാം നീങ്ങുന്നു?
മനസ്സിൽ ധൈര്യം ചോർന്നൊഴുകാതെ ചിന്തിച്ചീടുക നീ
ആർഭാടമില്ലാതിനിമേൽ നമുക്ക് ജീവിക്കാം ..
കുഞ്ഞുറുമ്പിനേക്കാൾ മനുഷ്യൻ
നിസ്സാരനാണല്ലോ
എല്ലാം ദൈവനിരീക്ഷണമെന്നാൽ
പ്രാർത്ഥി ച്ചീടുക നാം .
കരകയറീടും വീണ്ടും നമ്മൾ
ഒന്നായ് നിന്നീടാം .

മുഫ്‍ലിഹ എൻ
7 A ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത