ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/തോല്പിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തോല്പിക്കാം കൊറോണയെ

ഞാനുമെൻ കൂട്ടരും
ഞങ്ങൾ തൻ മൂന്നുഎ
ക്ലാസ്സിൽ അങ്ങനെ
ആടിയും പാടിയും
പാഠങ്ങൾ ചൊല്ലിപ്പഠിച്ചും
നാളുകൾ നീക്കവേ
പെട്ടെന്നൊരു ദിനം
ടീച്ചർ ചൊല്ലിയ കാര്യങ്ങൾ
കേട്ടു ഞങ്ങളാകെ
അന്തം വിട്ടിരുന്നുപോയി
കൊറോണ എന്നൊരു
വൈറസ് കാരണം
ഇനി മുതൽ സ്കൂളിൽ
വരേണ്ടതില്ലത്രേ,
 വീടുകൾക്കുള്ളിൽ തന്നെ
കഴിയേണമത്രേ, കൈകൾ
ഇടയ്ക്കിടെ കഴുകേണമത്രേ,
കൂട്ടുകൂടുവാൻ പാടില്ലത്രേ,
ഈ മഹാരോഗത്തെ
പൊരുതി
തോൽപ്പിക്കുവാനുള്ള
വഴികൾ കേട്ടു
ഞങ്ങൾ തീരുമാനിച്ചു
പൊരുതാം നമുക്ക് വീടകത്തിരുന്ന്
തോല്പിക്കാം കൊറോണയെ.
ചൊല്ലാം , ഇനിയും ഈ
വഴി വരേണ്ടെന്ന്.

ഹിബ ഫാത്തിമ
3 A ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത