ജി.യു.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ചൈനയെന്ന നാട്ടിൽ നിന്നുയർന്നു വന്ന ഭീകരൻ
ലോകമാകെ ജീവിതം പകുത്തുകൊണ്ടു നീങ്ങവെ
നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെയും
ഒന്നുതചേർന്ന് തീർത്തിടുന്ന കരുതലും കരുണയും
ജാഗ്രത........ജാഗ്രത........
മൂർച്ചയേറും ആയുധങ്ങളല്ല ജീവനാശ്രയം
ഒന്നു ചേർന്ന മാനസങ്ങൾ തന്നെയാണതോർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
നാടണഞ്ഞ കൂട്ടരോട് കരുതണം ജയത്തിനായ്
നാട്ടിലാകെ ഭീതിയാൽ പടർന്നതാം വസൂരിയെ
കുത്തിവെപ്പിലൂടെ തീർത്ത് കേരളം ചരിത്രമായ്
സ്വന്തം ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പുതുതലമുറക്ക് വേണ്ടി നേടിയ വിമോചനം
രോഗമുക്തി ആയവന്റെ സ്നേഹമുള്ള സ്പർശനം
ജീവനാശനത്തിനിന്ന് നമ്മളങ്ങരുതിയോ..
സ്നേഹസൗഹ‍‍ൃദത്തിൽ പെരുമയുള്ളൊരിറ്റലി
കണ്ണുനീരിൽ വീണടിഞ്ഞ കാഴ്ച നിങ്ങൾ കണ്ടുവോ
ജാഗ്രത........ജാഗ്രത........
പോകണം നമുക്ക് ഏറെ ദൂരമെന്നതോർക്കണം
ദിശ മറന്നു പോയിടാതെ മിഴി ഉയർത്തി നോക്കണം
നോവ് നേരിടാൻ കരുത്ത് നേടണം, നിരാശയിൽ
കൊറോണയെന്ന ഭീതിയെ തുരത്തുവാൻ പഠിക്കണം.
നാളെയെന്നതില്ല നമ്മൾ ഇന്നു തന്നെ ഉണരണം
നാൾ വഴിയിൽ വൃത്തി ശുദ്ധി നമ്മളെ നയിക്കണം
കരുതലെന്നൊരാശയം നിലക്കയില്ല ഭൂമിയിൽ
കേരളമാം കൊച്ചുസ്വർഗമെന്നുമിങ്ങനെ
ജാഗ്രത........ജാഗ്രത........

 

ദിൽന അഷ്റഫ് പി
6 E ജി.യു.പി.എസ്. ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത