തകർക്കണം തകർക്കണം നമ്മളീ
കൊറോണയെ
തുരത്തണം തുരത്തണം
നമ്മളീ ലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മാസ്ക് കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം
ഒത്ത് കൂടൽ സൊറപറച്ചിൽ
ഒക്കെയും നിറുത്തിടാം
തകർക്കണം തുരത്തണം നമ്മളീ
കൊറോണയെ
മുഖത്ത് നിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം
വെറുതെയുള്ള യാത്രകൾ
ഒക്കെയും ഒഴിവാക്കിടാം
ഒരുമയോടെ കരുതലോടെ
നാടിനായി നീങ്ങിടാം