ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ചൈനയിൽ നിന്നു വന്ന മഹാമാരി
അതു നമ്മുടെ ഇന്ത്യ യിലും എത്തി
കൊച്ചു കേരളത്തിലും എത്തി നോക്കി
പല പല രാജ്യങ്ങളിലും പടർന്നു പിടിച്ചു
ലോകം തന്നെ അതു കിഴടക്കി
ലക്ഷകണക്കിന് ആളുകൾ മരണമടഞ്ഞു

ആരാധനാലയങ്ങളും പാഠശാലകളും പൂട്ടി
റോഡിൽ മനുഷ്യരില്ല ചീറിപ്പായുന്ന വാഹനമില്ല
പക്ഷി മൃഗാതികൾ അങ്ങിങ്ങായി അലയുന്നു
ഭക്ഷണമില്ല വെള്ളമില്ലാതെ അവയും അലയുന്നു

കടകളടച്ചു ആവശ്യസാധനകൾക്കു മനുഷ്യൻ ബുദ്ധിമുട്ടുന്നു
ആഘോഷങ്ങളില്ലാത്ത വിഷുവും ഈസ്റ്ററും കടന്നു പോയി
തൊട്ടു പിറകിൽ ആരവമില്ലാത്ത റംസാനും എത്തി
മനസ്സിന് വൃണമേറ്റ വല്ലാത്തൊരു വേനൽ കാലം
എങ്ങോട്ട് തിരിഞ്ഞാലും മാസ്ക് നിറഞ്ഞ മുഖങ്ങൾ

വീട്ടിലിരുന്നു ശുചിത്വം പാലിച്ചു
കൊറോണയെ നമുക്ക് തുരത്താം

 

ആയിശ മെഹ്റിൻ കെ
4 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത