അമ്പിളി അമ്മാവാ
മാനത്തങ്ങനെ നില്പാണോ
താഴോട്ട് വന്നാലോ ഞങ്ങൾ-
കുമ്പിളിൽ ചോറ് തരാം
കാറ്റൊന്നു വന്നാലോ അമ്പിളി-
പാറിപ്പറക്കില്ലേ
വെയിലൊന്നു വന്നാലോ
വിണ്ണിൽ നീറിപ്പുകയില്ലേ
ഒറ്റക്കിരിപ്പെങ്കിൽ
പട്ടം കെട്ടി ഞാൻ വിട്ടയക്കാം
ഒട്ടും ഭയക്കേണ്ട ഞങ്ങൾ-
നിന്നൊപ്പം കൂട്ട് കൂടാം
അമ്പിളി അമ്മാവാ
മാനത്തങ്ങനെ നില്പാണോ
താഴോട്ട് വന്നാലോ
ഞങ്ങൾ കുമ്പിളിൽ ചോറ് തരാം