പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഇരുവള്ളൂർ ഗവ:യു.പി. സ്കൂളിൽ കനറാ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വെച്ചു പിടിപ്പിക്കൽ നടന്നു.ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു - ജൈവ വൈവിധ്യ കോൺഗ്രസ് പുരസ്കാര ജേതാവ് ഇർഫത്തിനെ കനറാ ബാങ്ക് ലീഡ് മാനേജർ എസ് - ജോതിസ് അനുമോദിച്ച് ഉപഹാരസമർപ്പണം നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിത്തു പേന നൽകി. - കുട്ടികൾ തയ്യാറാക്കിയ ജൈവ വൈവിദ്യ പതിപ്പിൻ്റെ പ്രകാശന

കർമ്മം ബയോഡൈവേഴ്സിറ്റി കമ്മറ്റി അംഗം ശ്രീ.പി.അശോകൻ മാസ്റ്റർ നിർവ്വഹിച്ചു - യോഗത്തിൽ ശ്രീ ടി. സജീവ് കുമാർ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ചേളന്നൂർ കനറാ ബാങ്ക് മാനേജർ നിതിൻ കെ , അഹമ്മത് കുട്ടി മാസ്ററർ, ചേളന്നൂർ ബ്ലോക്ക് സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സുരേഷ് കുമാർ, എന്നിവർ ആശംസകളർപ്പിച്ചു' - പ്രധാനധ്യാപിക ശ്രീമതി റാണി ഷർമ്മിള ടീച്ചർ സ്വാഗതവും ബി.എം സി കൺവീനർ ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.