ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സ്കൂൾ ബസ്സ് സൗകര്യം.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ബസ്സ് സൗകര്യം

പി.ടി.എ. കടമെടുത്ത് വാങ്ങിയ രണ്ട് സ്കൂൾ ബസ്സുകളാണ് കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ഒരുക്കിയിരിക്കുന്നത്. എം.എൽ.എ. ഫണ്ടുകളും എം.പി. ഫണ്ടുകളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പി.ടി.എ. കടമെടുത്ത് ബസ്സ് വാങ്ങിയത്. പ്രീപൈമറി മുതൽ ഏഴാം തരം വരെ 850 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ എല്ലാ കുട്ടികൾക്കും യാത്രാ സൗകര്യം ഒരുക്കാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. എം.എൽഎ. ഫണ്ട് ലഭിക്കാനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. സമീപത്തുള്ള റിക്ഷകൾ കൂടി സഹകരിച്ചാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്.

11453 z12.jpg