ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20

Schoolwiki സംരംഭത്തിൽ നിന്ന്

2019- 2020 അധ്യയന വർഷത്തെ പഠനോത്സവം 20/02/2020 പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി. യുടെ അധ്യക്ഷതയിൽ ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഷാസിയ സി.എം. ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കാൻ ഈ  പഠനോത്സവത്തിലൂ ടെ സാധിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. പി.ടി. ബെന്നി മാസ്റ്റർ പഠനോത്സവത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവൽക്കരിച്ചു. യോഗത്തിൽ ഹെഡ്‍‍‍‍‍‍‍‍‍‍‍‍മിസ്ട്രസ്സ് ശ്രീമതി. ബിന്ദു പി.എൻ. സ്വാഗതവും, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി സി. എന്നിവർ ആശംസകളും അർപ്പിച്ചു.

ശ്രീമതി ഷാസിയ സി.എം. ഉദ്ഘാടനം ചെയ്യുന്നു

ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ക്ലാസ്സുകളിൽ മികവ് പ്രവർത്തനങ്ങൾ നടക്കുന്നു.