ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/കരാട്ടെ ക്ലബ്ബ് /

സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങൾ കൂടിയാണ് കരാട്ടെ.

എസ് എസ് എയുടെ നേതൃത്വത്തിൽ ആരംഭിച്ച പെൺകുട്ടികൾക്ക് ആയുള്ള സധൈര്യം കരാട്ടെ ക്ലാസിന്റെ ഭാഗമായാണ് സ്കൂളിൽ കരാട്ടെ ക്ലാസ് തുടങ്ങാൻ തീരുമാനിച്ചത്. കുട്ടികളുടെ താല്പര്യത്തെ മുൻനിർത്തി 28 /08/ 2022ന് നടന്ന ജനറൽബോഡിയിൽ ക്ലാസിനെ കുറിച്ചുള്ള വിവരങ്ങൾ രക്ഷിതാക്കൾക്ക് വിവരിച്ചു കൊടുത്തു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടെന്ന് മനസ്സിലായതോടെ കരാട്ടെ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേര് ശേഖരിച്ചു.70 കുട്ടികൾ താല്പര്യം അറിയിച്ചു.2022 സെപ്റ്റംബർ 28ന് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ഒക്ടോബർ രണ്ടിന് കരാട്ടെ പരിശീലകനായ അജിൽ സാറിൻറെ നേതൃത്വത്തിൽ ക്ലാസ് ആരംഭിച്ചു.

. ക്ലാസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഒരു പരിശീലകനെ നിയമിച്ചു അഷ്റഫ് സാറിൻറെ നേതൃത്വത്തിൽ ആയി പിന്നീടുള്ള പരിശീലനം. മാസത്തിൽ 4 ക്ലാസ്സ് വീതം എല്ലാ ബുധനാഴ്ചയും മൂന്നര മുതൽ നാലര  മണിവരെ ക്ലാസ് കൊടുക്കാൻ തുടങ്ങി. കുട്ടികളിൽ നിന്ന് 100 രൂപ ഫീസിടാക്കിയാണ് പഠിപ്പിക്കുന്നത് അങ്ങനെ ചെറിയ ഫീസിലൂടെ കുട്ടികൾക്ക് ക്ലാസ് നൽകാൻ സാധിക്കുന്നു

2022. ഒക്ടോബർ

      ഒക്ടോബർ മാസത്തിൽ 5, 12 ,19 ,26 എന്നീ നാല് ബുധനാഴ്ചകളിലാണ് അഷ്റഫ് സാറിൻറെ നേതൃത്വത്തിൽ കരാട്ട ക്ലാസ് നടന്നത് .വൈകീട്ട് മൂന്നര മുതൽ നാലരമണിവരെയായിരുന്നു എല്ലാ ദിവസങ്ങളിലും ക്ലാസ് നടന്നത് . ക്ലാസിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തി

2022 നവംബർ

   നവംബറിൽ അഞ്ച് ക്ലാസുകളാണ് നടന്നത് 2 ,9 16, 23, 30 എന്നീ ബു,ധനാഴ്ചകളിലാണ് ക്ലാസ് നടന്നത് സാറിൻറെ നേതൃത്വത്തിൽ തന്നെയാണ് ക്ലാസ് നടന്നത് . വൈകിട്ട് മൂന്നര മണി മുതൽ നാലര മണി വരെ ക്ലാസ് നടന്നു. പങ്കെടുത്ത കുട്ടികളുടെ എണ്ണം രജിസ്റ്ററിൽ രേഖപ്പെടുത്തി.

2022 ഡിസംബർ

  ഡിസംബറിൽ മൂന്ന് ക്ലാസുകളാണ് നടന്നത് 7:,14 ,21 എന്നീ ബുധനാഴ്ചകളിൽ ആയിരുന്നു ക്ലാസ് നടന്നത്. അഷ്റഫ് സാർ വൈകിട്ട് മൂന്നര മുതൽ നാലര വരെ തന്നെ ക്ലാസ് എടുത്തു. പങ്കെടുത്ത  കുട്ടികളുടെ പേര് രജിസ്റ്റർ രേഖപ്പെടുത്തി.

2022 ജനുവരി

ജനുവരി മാസത്തിൽ നാലു ക്ലാസുകളാണ് നടന്നത് 4 ,11 ,18 ,25 എന്നീ ബുധനാഴ്ചകളിൽ ആയിരുന്നു ക്ലാസ് നടന്നത്. അഷ്റഫ് സാർ മൂന്നര മണി മുതൽ നാലര മണി വരെ ക്ലാസ്സെടുത്തു. പങ്കെടുത്ത കുട്ടികളുടെ എണ്ണം രജിസ്റ്ററിൽ രേഖപ്പെടുത്തി.