ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ തെയ്യം
തെയ്യം
ഒരു സുന്ദര ഗ്രാമമാണ് കാഞ്ഞങ്ങാട്. അവിടെ മോഹനൻ, ശങ്കരൻ എന്നിങ്ങനെ രണ്ടു ചെറുപ്പക്കാർ ജീവിച്ചിരുന്നു. ശങ്കരൻ അമേരിക്കയിലെ വലിയ ഉദ്യോഗസ്ഥനാണ്. മോഹനൻ പട്ടണത്തിലെ ഒരു ഹോട്ടൽ മാനേജരും.അവരുടെ ജോലികൾ തമ്മിൽ വലിയ അന്തരമുണ്ടെങ്കിലും അവരുടെ സുഹൃത്ത്ബന്ധത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ശങ്കരൻ അമേരിക്കയിൽ ആണെങ്കിലും അയാളുടെ മനസ്സിൽ ഈ ഗ്രാമത്തിന്റെ സൗന്ദര്യവും ഉത്സവവും കളിയും ചിരിയും മാത്രമാണ്. അത് കൊണ്ട് കാഞ്ഞങ്ങാട് കാവിലെ ഉത്സവത്തിന് ഒരാഴ്ച മുമ്പേ ശങ്കരൻ ഗ്രാമത്തിൽ എത്തിച്ചേരുമായിരുന്നു. നന്മയുള്ള മനസിന് ഉടമയായിരുന്നു ശങ്കരൻ. ഈ അവധിക്കു വന്നപ്പോഴും പതിവുപോലെ അദ്ദേഹം ദരിദ്രർക്കും ഭിന്നശേഷിക്കാർക്കും ഭക്ഷണം, വസ്ത്രം മുതലായവ ഉദാരമായി സംഭാവന നൽകി. അവധിക്കു വന്നാൽ അയാൾ സ്ഥിരമായി ചെന്നിരിക്കാറുള്ള ഒരു കുളം ഉണ്ടായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ കൂട്ടുകാരുമൊത് നീന്തിത്തുടിച്ചിരുന്ന ആ കുളം അവന്റെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു. പതിവ് പോലെ സായാഹ്നത്തിൽ അദ്ദേഹം കുളക്കരയിലെത്തി. മോഹനനും ആ സമയത്തു അവിടെ എത്തിച്ചേർന്നു. എന്നും മോഹനനെ കാണുമ്പോൾ സന്തോഷം കൊണ്ട് തുളുമ്പാറുള്ള ശങ്കരന്റെ മുഖം ഇന്ന് പക്ഷെ വാടിയിരുന്നു. അമ്പലത്തിലെ ഉത്സവത്തിന് പ്രധാന ഇനമാണ് തെയ്യം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ശങ്കരന് ഉത്സവം കൂടാൻ സാധിച്ചിരുന്നില്ല. ലീവ് കിട്ടാത്തതാണ് കാരണം. ഇത്തവണ കാര്യം സാധിച്ചു. പക്ഷെ സന്തോഷത്തിനു പകരം ദുഖമാണുണ്ടാകുന്നത്. "എന്ത് പറ്റി ശങ്കരാ മുഖം വല്ലാതെയിരിക്കുന്നത്?" അവർ ചെയ്തുകൊണ്ടിരിക്കെ മറ്റൊരു സുഹൃത്തായ രാഘവൻ അത് വഴി വന്നു.അമ്പലത്തിലെ സംഘടകരിലെ പ്രധാനിയായിരുന്നു രാഘവൻ. വിഷമിച്ചത് വെറുതെയല്ല. മോഹനൻ ചിന്തിച്ചു.ആ ദൈവ രൂപങ്ങളെ അവയുടെ വിശുദ്ധിയോ പവിത്രതയോ മാനിക്കാതെ ഒരു ടൂറിസ്റ് പ്രൊഡക്ടാക്കി മാറ്റുന്നു. ഇത് ചിന്തിച്ചപ്പോൾ മോഹനന് സങ്കടം തോന്നി. കലയെയും നാടിനെയും സ്നേഹിക്കുന്ന ശങ്കരനെയും മോഹനനെയും പോലുള്ള മനുഷ്യർക്ക് ഈ പ്രവൃത്തിയോട് അനുകൂലിക്കാൻ കഴിയില്ല. ഹാ! കാലത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങുക തന്നെ! അമ്പലത്തിലെ ഉത്സവം തുടങ്ങി. എല്ലാ പരിപാടികളും അവർ ആസ്വദിച്ച് കണ്ടു. തെയ്യവും അവർ ആസ്വദിച്ചു. ഒടുവിൽ അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് ശങ്കരൻ കൂട്ടുകാരോടും പറഞ്ഞു മടങ്ങി. വീണ്ടുമൊരു ഉത്സവക്കാലം വന്നണയുന്നതും കാത്ത്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ