ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്ത് നിന്ന് 32 കി.മീ.. വടക്കും കൊല്ലത്ത് നിന്ന് 40 കി.മീ.തെക്കും ആയിട്ട് NH 47 കടന്ന് പോകുന്ന ഭാഗത്താണ് ഈ സ്ഥലം. വാമനപുരം നദിക്കും മാമം ആറിനും ഇടയിൽ ആണ് ഈ സുന്ദരമായ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആറുകൾക്ക് മദ്ധ്യേസ്ഥിതി ചെയ്യുന്നത് കൊണ്ടാവാം 'ആറ്റിങ്ങൽ' എന്ന നാമഥേയം ഈ സ്ഥലത്തിന് ലഭിച്ചത്. ആറ്റിങ്ങലിന് പണ്ട് ചിറ്റാറ്റിൻകര എന്ന പേര് കൂടി ഉണ്ടായിരുന്നു.ചുറ്റും ആറുള്ള കര എന്നർത്ഥം. അത് ചുരുങ്ങിയാണ് ആറ്റിങ്ങൽ ആയി മാറിയത്. ഏതായാലും നദികളുടെ സൗന്ദര്യം ഇവിടുത്തെ കരകളും കവർന്ന് എടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ ഒന്നാണ് ആറ്റിങ്ങൽ.

ചരിത്രപരമായി ചില പ്രാധാന്യങ്ങൾ ഈ പ്രദേശത്തിനുണ്ട് . നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അനീതിക്കെതിരെ പടപൊരുതിയ പാരമ്പര്യമാണ് ഈ ജനതയ്ക്കുള്ളത്. ബ്രിട്ടീ,ഷുകാർക്ക് എതിരെ ആദ്യമായി കലാപക്കൊടി ഉയർത്തിയത് ഈ നാട്ടുകാരായിരുന്നു. എ.ഡി.1721 -ലെ ആറ്റിങ്ങൽ കലാപം ചരിത്ര പ്രധാനമാണ്. ആംഗലശക്തിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ ജനകീയ മുന്നേറ്റമാണ് ഈ സംഭവം. 1697 -ൽ ത്തന്നെ അവർ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്.രാജാക്കന്മാരുടെ ചരിത്രമല്ല പ്രത്യുത ജനതയുടെ ചരിത്രമാണിവിടെ മുഴങ്ങുന്നത്. ഇതിന് പുറമേ മറ്റൊരു ചരിത്രപ്രാധാന്യവും ഈ പ്രദേശത്തെപ്പറ്റി പറയുന്നുണ്ട്. കേരളത്തിന്റെ സംഗീത ചക്രവർത്തി ഗർഭശ്രീമാൻ സ്വാതിതിരുനാൾ ജന്മം കൊണ്ടത് ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിലാണത്രേ. / / [[വർഗ്ഗം:À
��്രാദേശിക പത്രം]]