ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

പോരാടാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
ണ്ണിപൊട്ടിക്കാം നമുക്കീ ദുരന്ത
ത്തിന്റ അലയടികളിൽ നിന്ന്
മുക്തി നേടാം ............
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടം ഹസ്തദാനം
അല്പകാലം നാം അകന്നു നിന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ ?......
ആരോഗ്യരക്ഷക്കുനൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ ................
ആശ്വാസമേകുന്ന ശുഭവാർത്തകൾ
കേൾക്കാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടം ഭയക്കാതെ ശ്രദ്ധയോടി നാളും
സമർപ്പിക്കാം ഈ ലോകനന്മക്കുവേണ്ടി ....
        

ടീന ജെ
7 ജി .ഡബ്ല്യൂ .യൂ .പി. എസ് -ഒറ്റക്കൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത