ലോകമാകെ വിറപ്പിച്ച ഭീതി...
മാനവരാശിയെ പൂട്ടിയ ഭീതി..
മനുഷ്യൻ മനുഷ്യനെ അകറ്റുവാൻ ഒരുങ്ങി നീ.........
മതം എന്നും ജാതി തൻ കൈപിടിച്ച്
തേനീച്ചകൾക്കും കൂടൊരുക്കി കൊന്നു
തേനുകൾ പിഴിഞ്ഞെടുത്തു...
പൂരപറമ്പുകൾക്ക് ആഘോഷമാകുവാൻ
ചങ്ങലയിട്ടു നടത്തിയെന്നും..
റോഡുകൾ നിശ്ചലം, ആളുകൾ നിശ്ചലം
പീടികതിണ്ണയും നിശ്ചലമായി
മരണങ്ങൾ പെരുകുന്നു
ഭീതികൾ ഉണരുന്നു...
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
നമ്മെ പിടിച്ചു തടവിലാക്കി