ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ഇൗ നേരവും കടന്ന് പോവും....

Schoolwiki സംരംഭത്തിൽ നിന്ന്
ഈ നേരവും കടന്ന് പോവും

ഇന്നിവിടെ വീഥികൾ വിജനം.
ഇന്നിവിടെ നഗരങ്ങൾ മൂകം.
പാരിൽ സ്ഥിതിയിതു വേദനാജനകം.
ആശ്വാസം ഇന്നിവിടെ വിരളം.
ആശങ്ക ഇന്നിവിടെ സുലഭം.
എങ്കിലും ജീവവായു മലിനമുക്‌തം.
മണ്ണിനും മരുവിനും സൗഖ്യം.
ചിന്തയെ ഉണർത്തുന്നിവിടെ പലതും.
  ചിന്തയിൽ ഉയരേണ്ടതുണ്ട് പലതും.
  ഉൾകൊണ്ടുണരാം നാളെയാ നല്ലപുലരിയിൽ.
  ഈ നേരവും കടന്ന് പോവും,
  കടന്ന് പോവുക തന്നെ ചെയ്യും......

അമൃത. എസ്
9 ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത