ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്ട്സ് ക്ലബ്ബ്

  കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ  പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിലെ 25 ഓളം കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ആർട്സ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. തുടർന്ന് ഓഫ് ലൈനിൽ ചിത്രങ്ങൾ വരച്ച് അവരുടെ സൃഷ്ടികളുടെ ഒരു പ്രദർശനം സ്കൂളിലെ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കിക്കൊണ്ട് , അവരുടെ സർഗ വാസനകൾ എല്ലാവർക്കും കാണാനുള്ള ഒരു വേദിയൊരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്