പ്രവേശനോത്സവം 2026

 
പ്രവേശനോത്സവം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു

കൊടലിക്കുണ്ട് ഗവ. എൽ പി സ്കൂളിന്റെ പ്രവേശനോത്സവം വർണാഭമായി നടന്നു. ഊരകം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഇബ്റാഹീം നല്ലേങ്ങര ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ ടി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.

പാറക്കണ്ണി യുവജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരം നൽകി. സ്കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി വാർഡ് മെമ്പർ വേസ്റ്റ് ബിന്നുകൾ സ്പോൺസർ ചെയ്തു. പ്രീപ്രൈമി വിദ്യാർഥികളുടെ സ്വാഗത ഗാനവും മറ്റ് കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുല്ലത്തീഫ്. ടി സ്വാഗതം പറഞ്ഞു. ഊരകം പഞ്ചായത്ത് 15-ാം വാർഡ് മെമ്പർ സെബി ഹുസൈൻ, പി ടി എ വൈസ് പ്രസിഡന്റ് മുജീബ്, സുഫിയാൻ എന്നിവർ സംസാരിച്ചു.