ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വവും രോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ശുചിത്വവും രോഗങ്ങളും

നാം ഇന്ന് വലിയൊരു മഹാമാരിയുടെ ഭീതിയിൽ കഴിയുകയാണല്ലോ . നമ്മുടെ ലോകത്തെ തന്നെ ഒരു ചെറിയ വൈറസ് വിഴുങ്ങി നിൽക്കുന്ന ഈ സമയത്ത് നാം നമ്മുടെ ശുചിത്വത്തെ കുറിച്ചാണ് കൂടുതൽ അറിയേണ്ടത് . ശുചിത്വം ഒരു സംസ്കാരമാണ് ആണ് . വ്യക്തിശുചിത്വം പാലിക്കുന്നവരാണ് രോഗങ്ങൾ വളരെ കുറവായിരിക്കും. പരിസര ശുചിത്വത്തിൽ പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും ആരും വേണ്ടാത്ത ശ്രദ്ധ ചെലുത്തുന്നില്ല. ഇത് കൊതുകുകളും അതുപോലെയുള്ള സൂക്ഷ്മ ജീവികളുടെയും വർദ്ധനവിനെ കാരണമാകുന്നു .കേരളം പോലെയുള്ള ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം വളരെയധികം പിന്നോട്ട് പോയിരിക്കുന്നു. ഇന്നത്തെ ജീവിത ശൈലി ആണ് ഇതിന് ഒരു പ്രധാനകാരണം . അതുകൊണ്ട് ഇതിനെതിരെ നാം ബോധവാന്മാരാകുന്നത് അത്യാവശ്യമാണ് .
വ്യക്തിശുചിത്വം പാലിക്കുന്നതോടോപ്പം പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടെയും മറ്റു രോഗകാരികളായ ജീവികളെയും പരിസര മലിനീകരണത്തെയും നമുക്ക് ഒഴിവാക്കാൻ കഴിയും. കൈയും മുഖവും സോപ്പിട്ട് കഴുകുക , ദിവസവും രണ്ടുനേരം കുളിക്കുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക , പ്ലാസ്റ്റിക്കിനെ ഉപയോഗം കുറക്കുക , ഇതുപോലെയുള്ള വൃത്തിയായ ശീലങ്ങൾ ശീലിച്ചാൽ നമുക്ക് അ എല്ലാ രോഗങ്ങളും വരാതെ സൂക്ഷിക്കാൻ കഴിയും .


ഫാത്തിമ സാലിഹ
4 B1 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം