ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കാത്തിടാം ഭൂമിയെ

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിടാം ഭൂമിയെ

പുറമേ തെളിവാർന്ന പകലും
വായുവും മണ്ണും ജീവജാലങ്ങളും
പൂട്ടിയിട്ട ദിനങ്ങളത്രയും
ശുദ്ധതയേകുന്നു ഇപ്പോൾ
നാളെ നിയന്ത്രണച്ചങ്ങല -
പൊട്ടും വരെ
മാത്രമിങ്ങനെയറിയുന്നതിൽ ദുഃഖം
രോഗമുക്തി നേടിയാലുമുണ്ടാകട്ടെ
നമ്മളിൽ കരുതലിന്റെ രാപ്പകലുകൾ
എല്ലാ മനുഷ്യരും ജീവജാലങ്ങളും
തുല്യരാണെന്ന ചിന്തയിൽ
പിഴുതെറിയാതിരിക്കട്ടെ
നിലനിൽപ്പിന്റെ ആ അടിവേരുകൾ
നമുക്ക് കാത്തിടാം നന്മതൻ ഭൂമിയെ



തീർത്ഥ കെ പി
2 F ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത