ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

ഒളകര ജി.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കെന്ന പോലെ കായികത്തിനും വേണ്ട പോല പ്രോത്സാഹനം നൽകി വരുന്നു. കായികമേള, നീന്തൽ പരിശീലനം, സ്പോർട്സ് കിറ്റുകൾ പരമാവധി പ്രയോജനപ്പെടുത്തൽ, കായിക മത്സര പ്രചരണങ്ങൾ എന്നിവയെല്ലാം കൃത്യമായി സ്കൂളിൽ നടക്കുന്നുണ്ട്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കലിന്റെ നേതൃത്വത്തിൽ ഓരോ വർഷവും രണ്ട് വീധം അധ്യാപകരുടെ കീഴിൽ ബ്ലൂ, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാല് ഗ്രൂപ്പുകളാക്കി നടത്തുന്ന സ്കൂളിലെ കായിക മത്സരമാണ് ഫാസ്റ്റ് ട്രാക്ക്. ഫുട്ബോൾ, കമ്പവലി, ഷൂട്ടിംഗ്, ലെമൺ സ്പൂൺ, ഷൂട്ടൗട്ട് ഉൾപ്പടെ വൈവിധ്യമാർന്ന ഇനങ്ങൾ ഉൾപ്പെടുത്തിയാണ് കായികമേള ഫാസ്റ്റ് ട്രാക്ക് സംഘടിപ്പിക്കാറുള്ളത്.

കഴിഞ്ഞ വർഷം സബ്ജില്ലാ തലത്തിൽ 100 മീറ്റർ ഓട്ടം മത്സരത്തിൽ മുന്നാം സ്ഥാനം, റിലേ, ലോംഗ് ജംപ്, 50 മീറ്റർ ഓട്ടം എന്നിവയിൽ  ഫൈനലിലെത്താനും സ്കൂളിന് സാധിച്ചു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് സാലിം എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2019-20

കായിക മേള

കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ ഒളകര ഗവ എൽ.പി സ്കൂളിൽ കായികമേള ഫാസ്റ്റ് ട്രാക്ക് 2019 സംഘടിപ്പിച്ചു. ഫുട്ബോൾ മത്സരം, കമ്പ വലി, ഷൂട്ടിങ്, ലെമൺ സ്പൂൺ, ഷൂട്ടൗട്ട് ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫുട്ബോൾ ദിനത്തിലെ ആവേശം

ലോക ഫുട്ബോൾ ദിനം വ്യത്യസ്തമാക്കി ഒളകര ജി എൽ പി സ്കൂൾ. ഫുട്ബോൾ ദിനത്തോടനുബന്ധിച്ച് കായികം ക്ലബ്ബിനു കീഴിൽ വിദ്യാർഥികൾ നിർമിച്ച ഭീമൻ ഫുട്ബോൾ മാതൃക ശ്രദ്ധേയ മായി. ഫുട്ബോൾ മത്സരം,  ക്വിസ്, വിദ്യാർഥിനികൾക്കായി ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടിക്ക് ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് സാലിം എന്ന വിദ്യാർത്ഥിയും നേതൃത്വം നൽകി.

2018-19

നീന്തൽ പരിശീലന ആരംഭം

സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാ കുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്.

വേൾഡ് കപ്പ് പ്രചരണം

2018 ജൂൺ 14 മുതൽ മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം ഒളകര ജി.എൽ.പി സ്കൂളിൽ കായികം ക്ലബ്ബിന് കീഴിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജൻറീന, ബ്രസീൽ,  ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ആറ് ടീമുകൾ ആയാണ് മത്സരം സംഘടിപ്പിച്ചത്. ഒളകര പരിസരത്തെ വിവിധ സ്പോർട്സ് ക്ലബ്ബുകൾ അങ്ങാടി പരിസരങ്ങളിൽ   ഒരുക്കിയ ബാനറുകളും കട്ടൗട്ടുകളും സ്കൂളിൽ സ്ഥാപിച്ചിരുന്നു മത്സരം ആരംഭിച്ചത്. വളരെ ആവേശത്തോടെയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഈ കായിക മാമാങ്കത്തെ കണ്ടത്. അർജൻറീനയും ബ്രസീലും തമ്മിലായിരുന്നു കലാശപ്പോരാട്ടം. കായികം ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ അർജൻറീന വിജയികളായി. വിജയികൾക്കുള്ള ട്രോഫി പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് വിതരണം ചെയ്തു.

കായിക മേള

ഒളകര ജിഎൽപി സ്കൂളിലെ ഈ വർഷത്തെ കുരുന്നുകൾക്ക് ഈ വർഷത്തെ കായിക മേള സംഘടിപ്പിച്ചു. ഫുട്ബോൾ, ഷൂട്ടൗട്ട്,ഷൂട്ടിംഗ് , ഉൾപ്പെടെ വിവിധ മത്സര ഇനങ്ങൾ  കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. പതിവുപോലെ റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്. ഗ്രീൻ ഹൗസ് ഓവറോൾ  ചാമ്പ്യൻമാരായി.  എച്ച്.എം എൻ. വേലായുധൻ മാർച്ച് പാസ്റ്റിന് മുന്നോടിയായി ഓരോ ഹൗസിന്റെയും പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്,വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂഴിക്കൽ, പ്രമോദ് കുമാർ, എം.ടി.എ പ്രസിഡന്റ് ഷൈലജ, ഉമ്മു ഹബീബ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

2017-18

അണ്ടർ 17 വേൾഡ് കപ്പ്

2017 അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ പ്രചരണ ഭാഗമായി വൺ മില്യൺ ഗോൾ എന്ന സർക്കാർ നിർദേശ പ്രകാരം നടപ്പിലാക്കിയ ഷൂട്ടൗട്ട്, ഫുട്ബോൾ മത്സരം എന്നിവയുടെ ഉദ്ഘാടനം ഇബ്രാഹീം മൂഴിക്കൽ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

കായിക മേള

കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി സ്കൂളിലെ കുരുന്നുകളുടെ കായിക മേള സമാപിച്ചു. ഓട്ടം, ചാട്ടം, റിലേ, ഫുട്ബോൾ, ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്.ബ്ലൂ ഗ്രൂപ്പ് ഓവറോൾ  ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, എം.ടി.എ പ്രസിഡന്റ് ഷൈലജ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.