ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ വീട്ടിൽ ഇരിക്കൂ സുരക്ഷിതരാവു

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിൽ ഇരിക്കൂ സുരക്ഷിതരാവു...

നമ്മുടെ രാജ്യവും നമ്മളും ഇന്ന് ഏറെ ബദ്ധിമുട്ടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്19 എന്ന വൈറസ് മുഖേന ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് രോഗബാധ ആദ്യം കണ്ടെത്തിയത്. അത് ഇപ്പോൾ 220 രാജ്യത്തിലാണ് പടർന്ന് പന്തലിച്ചിരിക്കുന്നത്. പനി,ജലദോഷം,ചുമ, തൊണ്ടവേദന, ശ്വാസ തടസം, വയറിളക്കം, എന്നിവയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ. ഈ രോഗം മൃഗങ്ങളിൽ നിന്ന് വരാനാണ് സാധ്യത. അസുഖമുള്ള മനുഷ്യരിൽ നിന്നും കൂടുതൽ പകരുന്നു. ഇതിന് കൃത്യമായ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല പല വാക്സിനുകളും പരീക്ഷണഘട്ടത്തിലാണ്.

ഈ രോഗം വന്നാൽ നാം വേഗം ചികിത്സിക്കണം. ഇതിനായി നമ്മൾ മുൻകരുതലുകൾ എടുക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക. ഇടക്കിടക്ക് കണ്ണും വായയും സ്പർശിക്കാതിരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യു പേപ്പർ ഉപയോഗിക്കുക. വിവിധ രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക. ഇത്തരത്തിലുള്ള ഏത് രോഗങ്ങൾ ബാധിച്ചാലും വീട്ടിൽ തന്നെ തുടരുക. എന്നാലേ പെട്ടെന്ന് രോഗ മുക്തി നേടാനാവൂ. ഈ രോഗം ബാധിച്ചു 130000 പേരാണ് മരിച്ചത് ഇനിയും മരിക്കാൻ സാധ്യതയുണ്ട് അതിനാൽ നാം എല്ലാവരും മുൻകരുതൽ എടുത്ത് "കോവിഡ് 19 എന്ന വൈറസിനെ ചെറുത് തുരത്താം". Stay home🏠Stay safe

സനിയ.ഇ
1 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം