ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കരുതൽ പൊരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ പൊരുതൽ

ഞാനും നീയും ഇന്നലെ മുഴുവൻ
ഓരോ സ്വപ്നത്തിൽ സഞ്ചരിച്ചു
നാളെ നമ്മുടെ വീടുകൾതോറും
ആഹ്ളാദത്തിൻ തിമിർപ്പെന്നും കരുതി
എന്നാൽ ഒരു ദിനം വന്നെത്തിയതൊരു
ക്രൂരനാം വിരുന്നുകാരൻ
പിന്നെ അവനൊരു രാക്ഷസനായി
എന്റെയും നിന്നെയും കഴുത്തിറുക്കി
കൊല്ലാൻ ഒരു കയറും കെട്ടി
എന്നാലുണ്ടോ നമ്മൾ തളരുന്നു
രോഗം എന്ന രാക്ഷസന്റെ
കൈകൾ നമ്മൾ അറുത്തുമാറ്റി
നമ്മൾ പൊരുതും നമ്മൾ നേടും
പ്രതിരോധത്തിൻ ശക്തി എങ്ങും ഉയരട്ടെ

 

അനാമിക എ.പി
4 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത