ചക്കരമാവിന്റെ കൊമ്പത്തിരുന്നൊരു
അണ്ണാറക്കണ്ണൻ ചിലച്ചല്ലോ
അമ്പഴകൊമ്പിന്റെ ചായ്‌വ് കണ്ടു
വണ്ണാത്തിപ്പുള്ളു ചിരിച്ചല്ലോ
ഉണ്ണികളാർപ്പുവിളിച്ചു വരുമ്പോള
മ്മണ്ണു മുഴുവനുണർന്നല്ലോ
മുറ്റത്തുനിന്നൊരു മുല്ലപ്പൂപെണ്ണ്
കണ്ണുമിഴിച്ചു വിടർന്നല്ലോ
കുട്ടികൾ വട്ടത്തിൽ നൃത്തം വെച്ചു
പാട്ടുകൾ പാടി കളിക്കുന്നു
തൊടിയിലെ നാരകമത് നോക്കി
കണ്ണ് കുഴഞ്ഞു തളരുന്നു
ചക്കരമാവിന്റെ കൊമ്പത്തിരുന്നൊരു
അണ്ണാറക്കണ്ണൻ ചിലച്ചല്ലോ
അമ്പഴകൊമ്പിന്റെ ചായ്‌വ് കണ്ടു
വണ്ണാത്തിപ്പുള്ളു ചിരിച്ചല്ലോ