നൂറ്റാണ്ടിലെ മാരക വൈറസ് വന്നു
ചൈനയിലെ വുഹാനിൽ
മാംസം അറുക്കും ചന്തയിലെ
മാംസത്തിൽ നിന്നൊരു മാരക വൈറസ്
അറവുതൊഴിലാളികളെത്തന്നെ
ആദ്യം വൈറസ് പിടികൂടി
കണ്ണിനുകാണാനാകുന്നില്ല
മരുന്നിനു ശമനം കിട്ടുന്നില്ല
ഗൗരവമോടെ ശാസ്ത്രജ്‍ഞർ
ഗവേഷണങ്ങളിലേർപ്പെട്ടു
വവ്വാലിൽ നിന്ന് പകർന്നൊരു വൈറസ്
ശ്വാനന്മാരുടെ ശരീരത്തിൽ നിന്ന്
ശക്തിയാര്ജിച്ചു പുറത്തു വന്നു
സാർസ്‌കോറോണ വൈറസ് ആയി
സാർസ് കൊറോണ 19൯ വൈറസ്
കോവിഡ് 19൯ വൈറസ് ആയി
മനുഷ്യരിലൂടെ സഞ്ചരിച്ച്
ലോകത്താകെ വൈറസ് പടർന്നു
നിപ്പായെ തോൽപിച്ച കേരളത്തിലും
കൊറോണവൈറസ് പറന്നെത്തി
അകറ്റി നിർത്താം വൈറസിനെ
അകലം പാലിച്ച് ഒരുമയോടെ