ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കുഞ്ഞിനു കുട്ടിക്ക് സന്തോഷമായി കാരണം നാളെ മുതൽ സ്ക്കൂൾ ഇല്ല , പരീക്ഷയുമില്ല. ഇതിൽ പരം എന്ത് സന്തോഷമാണുള്ളത് . കൊറോണ വൈറസ് മൂലമാണിതെന്ന് മാഷ് പറഞ്ഞപ്പോൾ അവൾക്ക് പ്രത്യേകിച്ചൊന്നും മനസ്സിലായില്ല .എന്തായാലും നാളെ മുതൽ മുഴുവൻ സമയവും കളിക്കാമല്ലോ . ആരും പഠിക്കാനും പറയില്ലല്ലോ..ഹയ്യട ... സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി . വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് പ്രത്യേകിച്ച് സന്തോഷമൊന്നും കണ്ടില്ല. അമ്മേ ഞാൻ അമ്മുവിന്റെ കൂടെ കളിക്കാൻ പോവട്ടെ ? നീ ഇപ്പോൾ എവിടെയും പോകണ്ട എന്ന് അമ്മ മറുപടി പറഞ്ഞു. ഈ അമ്മക്ക് എന്ത് പറ്റി എന്ന് ചിന്തിച്ച് ടീവി കാണാം എന്ന് കരുതി പോയപ്പോൾ അച്ചൻ ടീവിയിൽ വാർത്ത കണ്ട് കൊണ്ടിരിക്കുകയാണ് . ഞാൻ ഓടിച്ചെന്ന് റിമോർട്ട് എടുത്ത് ചാനൽ മാറ്റി കാർട്ടൂൺ ഇട്ടു . അപ്പോൾ അച്ചന്റെ വക വഴക്ക് വാർത്ത കാണുന്നത് കണ്ടില്ലെ? അതിനിടക്കാണ് കാർട്ടൂൺ . ശ്ലോ ... ഇനി എന്താ ചെയ്യാ ..... കുഞ്ഞിനു കുട്ടിക്കാകെ സങ്കടമായി . പിറ്റേ ദിവസം മുതൽ അച്ചൻ പത്രം വലിച്ചു പെറുക്കി വായിച്ചു.എന്നിട്ട് പറഞ്ഞു നമ്മുടെ അടുത്ത സ്ഥലത്ത് വരെ കൊറോണ എത്തി പുറത്തിറങ്ങാൻ വയ്യ പോലീസ് എല്ലാവരെയും ഓടിക്കും , അത്യാവിശ്യത്തിന് മാത്രം പുറത്തിറങ്ങാൻ പറ്റുകയുള്ളു. അതും മാസ്ക ഉപയോഗിച്ച് മാത്രം. വന്നാൽ ഉടൻ കൈകൾ സോപ്പിട്ട് കഴുകണം , കല്യാണങ്ങളല്ലാം ചടങ്ങുകൾ മാത്രം ഉത്സവങ്ങൾ നടത്താൻ പാടില്ല, ആളുകൾ കൂട്ടം കൂടി നിൽക്കരുത്. ലോകം മുഴുവനും കൊറോണ എന്ന മഹാമാരി പടർന്ന് കൊണ്ടിരിക്കുകയാണത്രെ, ഈ അച്ചൻ ഇത് എന്തെക്കെയാണ് പറയുന്നത് അവൾക്കാദ്യമുണ്ടായിരുന്ന സന്തോഷമൊക്കെ പോയി എല്ലാം ഈ കൊറോണ കാരണം , കൊറോണ വന്ന് കുറെ ആളുകൾ മരിച്ചത്രെ. കുറെ പേർ ചികിത്സയിലുമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ആർക്കും എപ്പോൾ വേണമെങ്കിലും ഈ രോഗം വരാം ആ കുഞ്ഞു മനസ്സിൽ ഒരുപാട് ഭയവും വെറുപ്പും കൊറോണ എന്ന ഭീകരനോട് തോന്നി , അവൾ പിന്നീടെന്നും പ്രാർത്ഥിക്കാൻ തുടങ്ങി എത്രയും പെട്ടെന്ന് ഈ രോഗാണു ഈ ലോകത്ത് നിന്നും ഇല്ലാതാക്കണെ ദൈവമേ ...

അവന്തിക . ഒ എസ്സ്
3C ജി എൽ പി എസ് കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം