ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത കാണാൻ കഴിയാത്ത വൈറസ് ആണ് കൊറോണ വൈറസ്. ഇത് ഇന്ന് ലക്ഷ കണക്കിന് ആളുകളെ കൊന്നു കൊണ്ടിരിക്കുന്നു. ഈ വൈറസിനെ പേടിച്ച് നാം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്നു. ലോകം മുഴുവൻ ഈ മഹാമാരിയെ നേരിടാനുള്ള ശ്രെമത്തിലാണ്. വെള്ള ഉടുപ്പ് ഇട്ട മാലാഖമാരും കാക്കിയിട്ട പോലീസുകാരും ആരോഗ്യ പ്രവർത്തകരും ഇതിനെതിരെ പോരാടുന്നു. ഈ അവസരത്തിൽ അവർ പറയുന്ന കാര്യങ്ങൾ അനുസരിച്ചു കൊണ്ട് നമ്മൾ അവരോടൊപ്പം നിൽക്കേണ്ടതാണ് എന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു.
|