ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/പേടി വേണ്ട കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പേടി വേണ്ട കൊറോണയെ

പേടി വേണ്ട പേടി വേണ്ട
കോറോണയെ പേടി വേണ്ട
ഭീതി വേണ്ട ഭീതി വേണ്ട
മരണമെന്ന ഭീതി വേണ്ട
ജാഗരൂകരായരുന്നു
നേരിടാം കോറോണയെ
നമ്മുക്കൊന്നായി പായിച്ചീടാം കോറോണയെ
എത്ര എത്ര മാരികൾ മറികടന്നവർ നമ്മൾ
നിപ്പ പോലെ വൈറസുകൾ
പാഞ്ഞു പാഞ്ഞു വന്നിട്ടും
തളരാത്ത മനസ്സുമായി
കൈകൾ കോർത്തു നിന്നവർ നാം
വെള്ളവും സോപ്പും കൊണ്ട്
കൈ കഴുകി വൃത്തിയാക്കാം
മൂക്കും വായും പൊത്തിടാം
മാസ്ക് കൊണ്ട് എപ്പോഴും
ആഘോഷങ്ങളും ഹസ്തദാനങ്ങളും നമുക്കിനി വേണ്ടേ വേണ്ട
എല്ലാത്തിനും മീതെയായി
വീടു തന്നെ ഉത്തമം
പേടി വേണ്ട പേടി വേണ്ട
ജാഗ്രത മാത്രം മതി
 

സരയു സി പി
3 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത