ജി.എൽ.പി.എസ് വരവൂർ/അക്ഷരവൃക്ഷം/വിട്ടുനിൽക്കാം നൻമക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
വിട്ടുനിൽക്കാം നൻമക്കായ്

പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ.
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കുമീ ദുരന്തത്തി
നലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരു -
ന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകേൾക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ...
ആരോഗ്യ രക്ഷക്ക് നൽകും നിർ -
ദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾ-
ക്കുവാൻ ഒരു മനസ്സോടെ നമുക്ക് ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ

 

ഷംന . കെ
2 D ജി .എൽ .പി .എസ് . വരവൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത