ജി.എൽ.പി.എസ് മോയൻ പാലക്കാട്/അക്ഷരവൃക്ഷം/ഗുരു

Schoolwiki സംരംഭത്തിൽ നിന്ന്
ഗുരു

കൊറോണ ഒരു ഗുരുവാണ്
ഒത്തിരി കാര്യങ്ങൾ മനുഷ്യനെ പഠിപ്പിച്ച ഗുരു
മനുഷ്യൻ വെറും നിസാരനാണെന്ന് അവനെ പഠിപ്പിച്ച ഗുരു
അഹങ്കാരം വെറും കുമിളയാണെന്നും
അവന്റെ ശത്രു എല്ലാം തികഞ്ഞതാണെന്നും അവനെ പഠിപ്പിച്ചു
താൻ കണ്ടതിനപുറം കാണാത്ത സത്യങ്ങളു ണ്ടെന്നും
അറ്റം ബോംബു കളും മരകായുധവും വെറും പാഴ് വസ്തുക്കളാ ണെന്നും അവനെ പഠിപ്പിച്ച ഗുരു
സിദ്ധന്നും ജോത്സ്യനും 'അമ്മ' യും വ്യാജമെന്നും
വലിയവരെന്ന് നടിച്ചവരോക്കെ വലിയവരല്ലെന്നും അവനെ ഗുരു തന്നെ പഠിപ്പിച്ചു
പണമോ പ്രശസ്തിയോ കാര്യത്തിനുപകരി ക്കില്ലെന്നും
ദേശവും ഭാഷയും ലോകത്തിന് അങ്ങനെ ഒരു അതി രൊന്നുമില്ലെന്നും
എന്നും എപ്പോഴും തനിക്ക് താൻ മതിയാവില്ലെന്നും അവനെ പഠിപ്പിച്ച മഹാഗുരു
ഗുരുവാണ് മഹാഗുരു ലോകരാജ്യങ്ങളെല്ലാം കീഴടക്കിഭരിച്ച രാജഗുരു
"ജാഗ്രതാ പുലർത്തുക "
ഇ മഹാവ്യാധിയെ നമുക്ക് ഒന്നിച്ചു നിന്ന് പ്രതിരോധിക്കാം

     
            

ഹിബ നസ്രിൻ എ എച്
5.C ജി.എൽ.പി.എസ്_മോയൻ_പാലക്കാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത