നേരിടാം

കൈകോർത്തു നേരിടാനാവാത്ത
വേളയിൽ, മനം
കോർത്തു നമുക്ക് നേരിടാം
ഇന്നു മനം ചേർത്ത്
നമുക്ക് പൊരുതി നേടാം
തിരിച്ചറിയാത്ത മനുഷ്യർ തൻ
ചെയ്തിയിൽ തിരിച്ചടിക്ക
യാണിന്ന് ഭൂമിയും പ്രകൃതിയും
ഇനിയെങ്കിലും തിരിച്ചറിയൂ നീ
മർത്യ നീ ചെയ്തു പോയ
പിഴവുകളെല്ലാം.......
താണ്ഡവമാടുമീ മഹാമാരിയും
കലിതുള്ളി പെയ്യുമീ
കാലവർഷവും
നിനക്കുള്ള മുന്നറിയിപ്പാ
ണെന്നറിയുക മർത്യാ നീ
പഠിക്കുക ഇനിയെങ്കിലും
സ്നേഹിക്കുവാൻ മനുഷ്യ
നെ മാത്രമല്ല പ്രകൃതിയേയും

നിരഞ്ജന എൻ വി
2 B ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത