ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/ഗാന്ധിയപ്പൂപ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                           ==ഗാന്ധിയപ്പൂപ്പൻ ==


                                                                                "പണ്ടൊരു  നാളിൽ നമ്മുടെ  നാട്ടിൽ 
                                                                                       വെള്ളക്കാരുടെ ഭരണത്തിൽ 
                                                                                   ഹയ്യയ്യോ !നാം ഇന്ത്യക്കാരുടെ 
                                                                                           ദുരിതക്കാലമതറിയാമോ ? 
                                                                                    അന്നൊരു നാളിൽ വടിയും കുത്തി 
                                                                                    പുഞ്ചിരിതൂകിയൊരപ്പൂപ്പൻ 
                                                                                   ഇന്ത്യക്കാരെയൊക്കെ നയിച്ചു 
                                                                                         വെള്ളക്കാരെപ്പായിക്കാൻ 
                                                                                    ഇന്ത്യക്കാർ നാം ഒറ്റക്കെട്ടായ്‌
                                                                                     ഒത്തൊരുമിച്ചാ  സമരത്തിൽ 
                                                                             സ്വാതന്ത്ര്യത്തിൻ അഭിമാനക്കൊടി 
                                                                                      ഗാന്ധിജിയിവിടെ പാറിച്ചു 
                                                                                   ഇന്ത്യക്കാരുടെ  രാഷ്ട്രപിതാവാം 
                                                                                     ഗാന്ധിജി  തന്നുടെ ജന്മദിനം 
                                                                                 ലോകർക്കെന്നും നന്മ നിറയ്ക്കും 
                                                                                   നല്ലൊരു സുദിനം  കൊണ്ടാടാം ".


                                                                                                        സെൻഹ  
                                                                                 ചടങ്ങാംകുളം ജി. എൽ. പി. സ്കൂൾ 
                                                                                                      നടുവത്ത് 
                                                                                                           5.ബി