ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/പെയ്തൊഴിയൂ

Schoolwiki സംരംഭത്തിൽ നിന്ന്
പെയ്തൊഴിയൂ


മാരീ മാരീ പെയ്തൊഴിയൂ
വിറങ്ങലിപ്പൂ നാടാകേ
വയ്യിനി വയ്യിനി വീട്ടിലിരിക്കാൻ
വയ്യിനി ലോകം കാണാതെ
ചിത്രം നിരവധി വരച്ചു തീ൪ത്തു
കഥകൾ അനവധി വായിച്ചു
വേണ്ടാച്ചക്കകൾ ഒരു വക തിന്നു
കാച്ചിലു ചേമ്പുകൾ തിന്നു മടുത്തു
ഉണക്കമീനും ചമ്മന്തികളും
ഊണിനു കേമൻ വിഭവങ്ങൾ
കൂട്ടരൊടൊത്തു കളിക്കാൻ കൊതിയായ്
ചോക്ലേറ്റുകളും തിന്നേണം
പുത്തനുടുപ്പുകൾ വാങ്ങാൻ പോണം
ഐസ്ക്രീമൊന്നു കഴിക്കേണം
അടഞ്ഞു കിടക്കും എന്റെ മനസ്സും
തുറന്നു വയ്ക്കാൻ ധൃതിയായി

 

ശ്രീരാഗ് .വി.കെ.
4 ജി.എൽ.പി.എസ് കൂരാറ,കണ്ണൂർ ജില്ല,പാനൂർ ഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത