വൃത്തിയായി എന്നും നടന്നിടേണം
നിത്യജീവിതത്തിൽ ശുചിത്വം പാലിക്കേണം
വീട് മോടി കൂട്ടിയാൽപോര
വെടിപ്പായ് എന്നും കാത്തിടേണം
ശുചിത്വകാര്യത്തിൽ ശകലം ശ്രദ്ധ
പോയാൽ എത്തിടും കൊറോണ-
പോലത്തെ മഹാമാരി നമ്മെത്തേടി
പകരും രോഗത്തിൻ ബലിയാവാതിരിക്കാൻ
വൃത്തിയായ് എന്നും നടന്നിടെണം-കൂടെ
പോഷകാഹാരം കഴിച്ചിടേണം
എന്നും നമുക്ക് ചേർന്നിരിക്കാൻ വേണ്ടി
ഇന്നൽപം അകലം പാലിച്ചിടാം
ശുചിത്വപാഠം എന്നും നിലനിർത്താം- കൂടെ
കൊറോണയെ നേരിടാം നമുക്ക്
ഒരു നല്ല നാളേക്കായ് കാത്തിരിക്കാം.