അവധിക്കാലം വന്നല്ലോ
വീട്ടിലിരുന്നു രസിച്ചീടാം
പുറത്തിറങ്ങാൻ പാടില്ല
വീട്ടിൽ തന്നെ കഴിയേണം
കവിതകൾ പാടി രസിച്ചീടാം
നല്ല കഥകൾ കേട്ടീടാം
ചൈനയിൽ പടർന്ന കൊറോണ
നമ്മുടെ നാട്ടിൽ പടരരുത്
അച്ഛനും അമ്മയു പറയും പോലെ
നമ്മൾ കേട്ടു അനുസരിക്കും
അത്യാവശ്യം മാത്രം പുറത്തിറങ്ങൂ
പോലീസ് പറയുന്നത് അനുസരിക്കും
നമ്മുടെ നാടിൻ വിജയം
നമ്മൾ വിജയിപ്പിക്കും
നാം വിജയിപ്പിക്കും