ജി.എൽ.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരി

 ചൈനയിലെ വുഹാനിൽ
നിന്നും വന്ന വൈറസെ
ഒരു സോപ്പ് ലായനിയിൽ
ജീവനറ്റു പോകുന്ന നീ
എന്തിനീ ലോകത്തിൽ സർവ്വനാശം സൃഷ്ടിക്കുന്നു.
ഒത്തിരി ആളുകളുടെ
ജീവനെടുത്ത നീ
കൊലപാതകി എന്ന പേരിൽ
അഭിമാനം കൊള്ളുന്നുവോ???
കോടിക്കണക്കിനു ആളുകളുടെ ജീവൻ നീ ദിനംപ്രതി സംഹരിക്കുന്നില്ലേ
എന്നാണ് നിന്റെ സംഹാരതാണ്ഡവം നിർത്തുക
നീ കാരണം സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്രങ്ങളായി മാറുന്നു.
മുഖ ആവരണങ്ങളും കൈയുറകളും ധരിക്കാതെ നീ കാരണം
മനുഷ്യർക്കു പുറത്തിറങ്ങാൻ സാധിക്കുന്നില്ല.
നിന്റെ പേര് കേട്ടാൽ ഞെട്ടി തരിക്കുന്നു ലോകം.......

അർച്ചന.എ.എസ്.
3D ജി.എൽ.പി.എസ്,എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത