സൂര്യകിരണങ്ങളും നിലാവൊളിയും
നിറഞ്ഞൊരീ പ്രപഞ്ചത്തിൽ
അദൃശ്യ ശക്തി പോൽ
എത്തിയൊരു രോഗാണു
പ്രകൃതിതൻ കണ്ണിൽ
അന്ധകാരം നിറഞ്ഞപ്പോൾ കൈ കോർത്തു
ഞങ്ങൾ ഒരു നുറുങ്ങു -
വെട്ടം പകർന്നിടാൻ
പേടിച്ചോടും ക്രൂരനാം കൊറോണ
കൈകൾ കോർത്ത് ഒന്നിച്ച് നിൽക്കും
ഞങ്ങൾ അതിജീവിക്കും
പുതു ജീവൻ വളർത്തും
നീ പേടിച്ചോടുന്ന കാലത്തിനായി
കാത്തിരിക്കും ഞങ്ങൾ.