ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ആനയാംകുന്നു/ശതാബ്ദി ആഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ആനയാംകുന്ന് ഗ്രാമത്തിൽ 1926-ലാണ് ഈ സർക്കാർ എൽ.പി. സ്‍ക‍ൂൾ സ്ഥാപിതമായത്. ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയാണ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ.വി മരക്കാർ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ മലയോരപ്രദേശമായ ആനയാംകുന്നിൽ അറിവിന്റെ കേന്ദ്രമാണ് ഈ വിദ്യാലയം. 2025-'26 അധ്യയന വർഷത്തിൽ ഈ സ്കൂൾ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു.

ശതാബ്ദി വിളംബരജാഥയും 96-ാം വാർഷികാഘോഷവും

വിളംബരജാഥ


2025 ഫെബ്രുവരി 22 ശനിയാഴ്ച്ച ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച വിളംബരജാഥ നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, പ്രധാനാധ്യാപിക ലേഖ പി. , പി.ടി. എ. പ്രസിഡന്റ് ഗസീബ് ചാലൂളി, വിവിധ കമ്മിറ്റി അംഗങ്ങൾ വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുട്ടികൾ വിവിധ വേഷങ്ങളിലൂടെയും കലാരൂപങ്ങളിലൂടെയും നമ്മുടെ നാടിന്റെ സാംസ്കാരിക വൈവിധ്യം വിളംബരജാഥയിൽ പ്രകടമാക്കി. ശേഷം സ്കൂളിന്റെ 96-ാം വാർഷികവും ആഘോഷമായി കൊണ്ടാടി..

ലോഗോ & ശതാബ്ദിയോഘോഷം- പേര് പ്രകാശനം

ശതാബ്ദിയാഘോഷത്തിന് പേരു നിർദ്ദേശിക്കാനും ശതാബ്ദിയാഘോഷ ലോഗോ തയ്യാറാക്കാനും അവസരം നൽകിയിരുന്നു. ഒട്ടനേകം വ്യക്തികൾ ഈ ഉദ്യമത്തിൽ പങ്കെടുക്കുകയും, സെലക്ഷൻ കമ്മിറ്റി ഉചിതമായ ലോഗോയും പേരും തിരഞ്ഞെടുക്കുകയും ചെയ്തു.

ശ്രീമതി. നിദ്യ ജിബിൻ നിർദ്ദേശിച്ച ശതപൂർണിമ എന്ന പേരാണ് തിരഞ്ഞടുത്തത്.

ചിത്രകലാധ്യാപകനായ കലേശൻ മാസ്റ്റർ തയ്യാറാക്കിയ ലോഗോയും തിരഞ്ഞെടുക്കപ്പെട്ടു.

ശതാബ്ദിയാഘോഷം- പേര്- ശതപൂർണിമ
ലോഗോ

കുട്ടികളുടെ അക്കാദമിക-അക്കാദമികേതര ശേഷികളും കഴിവുകളും വളർത്തുക, പൊതുവിദ്യാലയത്തെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരധ്യയന വർഷം നീണ്ടു നിൽക്കുന്ന 100 കർമ്മപരിപാടികൾ നടപ്പാക്കുകയാണ് വിദ്യാലയം ഈയൊരു വർഷം