ജി.എൽ.പി.എസ്. വിളയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന വാക്ക് ഞാൻ കേൾക്കാൻ തുടങ്ങിയത് എന്നാണെന്ന് കൃത്യമായിട്ട് എനിക്കറിയില്ല. എന്നാൽ കൊറോണ കാരണം മാർച്ച് തുടക്കത്തിൽ തന്നെ സ്കൂൾ പൂട്ടുകയാണുണ്ടായത് . പരീക്ഷ മുടങ്ങിയതിനേക്കാൾ എന്നെ സങ്കടത്തിലാക്കിയത് ഞങ്ങളുടെ വാർഷികം മുടങ്ങിയതിലാണ് . കോൽക്കളിയും ഒപ്പനയും വെറുതെയായി.

ചൈനയിലാണ് കൊറോണയുടെ തുടക്കം എന്നാണറിഞ്ഞത്. ചൈനീസ് ഉത്പ്പന്നങ്ങൾ വാങ്ങിക്കൂട്ടുന്നതുപോലെ ലോകരെല്ലാം കൊറോണയെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ച പോലായി . ലോക്ഡൗൺ കാരണം വീട്ടിലാണിപ്പോൾ. ദിനം തോറും കൊറോണ രോഗികളുടെഎണ്ണവും മരണസംഖ്യയും കൂടിക്കൂടി വരി കയാണ്. ഇനി എന്നാണാവോ ഈ കൊറോണയിൽ നിന്നും ഒരു രക്ഷ അറിയില്ല , ഒന്നും അറിയില്ല

അമൽ ദേവ്
3 ജി.എൽ.പി.എസ് വിളയിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം