ആരോഗ്യം നമ്മുടെ സമ്പത്ത്
അതിനുവേണ്ടി നമ്മളെല്ലാം
ശുചിത്വം നന്നായ് പാലിക്കേണം
അതിൽ പ്രധാനം വ്യക്തി ശുചിത്വം
രണ്ടു നേരം കുളിച്ചീടേണം
പല്ലുകൾ നന്നായ് തേച്ചീടേണം
നഖങ്ങൾ വെട്ടി നന്നാക്കേണം
ആഹാരത്തിൻ മുൻപും പിൻപും
കൈകൾ നന്നായ് കഴുകേണം
കൊറോണ വൈറസ് കാലത്ത്
അല്പം ജാഗ്രത പുലർത്തേണം
പുറത്തുപോവുകയാണെങ്കിൽ
സാനിട്ടയ്‌സർ പുരട്ടേണം
മാസ്‌കുകൾകെട്ടി പോകേണം
പുറത്തുപോയി തിരികെ വന്നാൽ
കൈകൾ നന്നായ് കഴുകേണം
നമ്മുടെ ജീവൻ രക്ഷയ്ക്കായി
വീട്ടിൽ തന്നെ ഇരിക്കേണം
നമ്മുടെ ജീവൻ കാവൽക്കാർ
നമ്മൾതന്നെന്നോർക്കേണം ........