ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

അവധിക്കാലം ആയതിനാൽ മലയിലേക്കു കളിക്കുവാൻ പോയി . കളിക്കുന്നതിനിടയിൽ അവർക്കു കുറച്ചു കശുവണ്ടി കിട്ടി. നമുക്കു കശുവണ്ടി ചുട്ടാലോ ..?മീനു കൂട്ടുകാരോട് ചോദിച്ചു .എല്ലാവരും സമ്മതിച്ചു .പക്ഷേ ഹെനയ്ക്കു പേടി തോന്നി . കശുവണ്ടി ചുടുന്നതിനിടയിൽ തീ പിടിക്കുമോ .? പൊള്ളുമോ എന്നൊക്കെ . ഇതൊക്കെ കൂട്ടുകാരോട് പറഞ്ഞാൽ അവർ അവളെ കളിയാക്കുമോ എന്ന് അവൾ വിചാരിച്ചു .അവർ കശുവണ്ടി ചുടാൻ തുടങ്ങി .ചമ്മലകൾ കൂട്ടി കല്ലുകൾ തമ്മിൽ ഉരസി തീ ഉണ്ടാക്കി അവർ കശുവണ്ടി ചുടുവാൻ തുടങ്ങി .കശുവണ്ടി ചുട്ടു തിന്നുവാൻ നല്ല രസമുണ്ടല്ലേ ...അവർ പറഞ്ഞു .പിന്നെയും അവർ ചുടാൻ തുടങ്ങി .പെട്ടെന്നാണ് ഒരു കശുവണ്ടി തെറിച്ചു കുറ്റിക്കാട്ടിൽ പോയി വീണു . അവിടെ നിന്നും പുക ഉയരുന്നതും തീ പടരുന്നതും അവർ കണ്ടു . തീ ആളിക്കത്താൻ തുടങ്ങി .അവർ പേടിച്ചു ഓടി .തീ കത്തുന്നത് കണ്ടു ആളുകൾ വന്നു തീ അണയ്ക്കുവാൻ ശ്രെമിച്ചെങ്കിലും നടന്നില്ല .മല മുഴുവൻ കത്തി നശിച്ചു . ജീവികളെല്ലാം ചത്തു ,മരങ്ങളെല്ലാം കത്തി നശിച്ചു . ചൂട് കാരണം അരുവിയും ചോലയുമെല്ലാം വറ്റി .ആ നാടു മുഴുവൻ ചൂട് കാരണവും വെള്ളമില്ലാതെയും കഷ്ട്ടപ്പെട്ടു .നാട്ടുകാരെല്ലാവരും സങ്കടത്തിലായി . മലയിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുവാൻ അവർ തിരുമാനിച്ചു . റബ്ബർ,പ്ലാവ് ,കവുങ്ങു ,തുടങ്ങിയ മരങ്ങൾ അവർ നാട്ടു . മലയിൽ പിന്നെയും പച്ചപ്പ്‌ വന്നു .പഴയ പോലെ തന്നെ ആയി .എല്ലാവർക്കും സന്തോഷം തിരിച്ചു വന്നു . പിന്നീട് ആരും തന്നെ പരിസ്ഥിതിക്ക് ദോഷം വരുന്നതൊന്നും ചെയ്തില്ല .അവർ ആ മലയെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ചു ...സംരക്ഷിച്ചു .. " ഈ കഥയിൽ നിന്നും നമുക്ക് മനസിലാക്കാം പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്ന് ".

ശിവന്യ അഞ്ച് ഡി
അഞ്ച് ഇ ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ