ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പരിഷ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിഷ്കാരം


കാവും കുളങ്ങളും കായലോരങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിൻ്റെ സാക്ഷ്യം
അമ്മയാം വിശ്വ പ്രകൃതിയായ്
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്ക്കരിച്ചു നാം
നന്മ മനസ്സിലാകാത്തോർ
 മുത്തിനെ പോലും കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ
പച്ചപ്പരിഷ്ക്കാരത്തേൻ കുഴമ്പുണ്ടു നാം
പുച്ഛിച്ചു തള്ളിയീമാതൃസൗന്ദര്യവും

 

കൃഷ്ണപ്രിയ
4 C ജി ൽ പി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത