നറുതേൻ പുഞ്ചിരി പകർന്നുകൊണ്ടെൻ
മനസ്സിൻ ആഴങ്ങളിൽ വന്നിറങ്ങി
സൗരഭ്യത്തിന് പൂച്ചെണ്ടുമായെന്നെ
ജീവിതത്തിൻ ആരാമത്തിലേക്കാനയിച്ചു
നയനങ്ങൾ തൻ മഴത്തുള്ളികളിൽ
പുഞ്ചിരി തൻ ചെറുദീപം തെളിച്ചു
ജീവിതയാത്രയിൽ പതറിടുമ്പോൾ
ജീവൻ നൽകിയെന്നെ സ്നേഹിച്ചു
ഇന്നാ മധുരസ്വരം പിരിഞ്ഞിടുമ്പോൾ
ഇന്നെൻ ഹൃദയത്തെ സ്പർശിക്കുമ്പോൾ
ഞാനറിയുന്ന മാധൂര്യമാം സ്വരം
സൗഹൃദമെന്ന സ്നേഹസ്വരം.......