ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/അക്ഷരവൃക്ഷം/കാലത്തെ തോൽപ്പിക്കുന്ന താളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തെ തോൽപ്പിക്കുന്ന താളുകൾ

ജീവിതത്തിന്റെ പുസ്തകവേദിയിൽ
 എന്നും പൂക്കാലം ആ താളുകളായിരുന്നു.
മറിച്ചുപോവുമ്പോഴും അറിഞ്ഞിരുന്നില്ല ഞാൻ
നിലക്കുന്നതെന്നുടെ വസന്തകാലമെന്ന്
       മായുന്നിതാ....
       മറയുന്നിതാ....
        ആ
        വസന്തത്തിന്റെ
        വാസന
        എൻ
        നയനകളിൽ
        ഒരു
        മഴക്കാലം
        ബാക്കിയാക്കി
ആ മഴയിലൂടെ ഞാൻ അറിയുന്നിതാ
ഒരു മഴയിൽ ആ വസന്തത്തിലേക്കിറങ്ങിയത്
ആ വസന്തത്തിൽ നിന്നെന്നെ
കോരിയെടുക്കും കാലമേ...
നിൻ മോഹം മാത്രം
ഈ സൗഹൃദത്തിൻ അന്ത്യ വാസന

അർപ്പിത
10 D ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത