ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/ഒഴിവുകാലത്തെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഒഴിവുകാലത്തെ കൊറോണ

 
ചൈനയിൽ നിന്നാളിപ്പടർന്നൊരീ
മഹാമാരി
പേർചൊല്ലി ഭൂലോകർ കൊറോണയെന്നും
വൻപെഴും മുൻപന്മാർ പേടിച്ചരണ്ടുപോയ്യ്
നിഷ്പ്രഭമായ് വന്നു സർവാസ്ത്രശാസ്ത്രവും
അല്പം തെല്ലോന്നകന്നിരിക്കണം നമ്മൾ
ചൊല്ലുന്നു പാലകർ വ്യക്തിബോധത്തിനായ്
ശുചിത്വബോധത്തോടെ തീണ്ടാതെ കാക്കണം കൂട്ടരേ
എത്തി കൊറോണയെൻ മാവേലിനാട്ടിലും
എങ്ങോമറഞ്ഞുപോയെൻ പരീക്ഷയും വസന്തവും
നമുക്കാവുമോ തകർക്കുവാൻ പ്രകൃതിതൻ കണ്ണിയെ
ചെറുത്തുതോല്പിക്കാനാവുമോ കീടത്തെ
ഓടിയൊളിക്ക നാം സുരക്ഷിതരായ്
എങ്ങും ചിത്രപ്പെട്ടിയിൽ ദുഃഖവും ദുരിതവും മാത്രം
കാലമേ കാക്കണം മാനവരാശിയേ
എൻകൂപ്പുകൈ നമിക്കുന്നു കൊറോണയെ
തെല്ലൊന്നു മാറിയിരിക്കയാണെങ്കിലും
വീണ്ടും ഞാൻ വരും മറ്റൊരു പേരിലും ഭാവത്തിലും


അഭിഷേക് .വി .കെ
8 D ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത