ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവർത്തനങ്ങൾ

വിജയോത്സവം 2022

ചാലിശ്ശേരി: ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിജയോത്സവം 2022 ജൂൺ 30 ന് ആഘോഷിച്ചു. ജില്ലാ

പഞ്ചായത്ത് വികസന സമിതി ചെയർമാൻ പി.കെ സുധാകരൻ വിജയോത്സവം 2022 ഉദ്ഘാടനം

ചെയ്തു. ചലച്ചിത്ര മേഖലയിലെ കലാസംവിധാന പുരസ്ക്കാരം ലഭിച്ച അജയൻ ചാലിശ്ശേരി, എം.ഡി.എസ്

പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഖിൽ വാസുദേവ് , കലാമണ്ഡലം റജിസ്ട്രാർ ശ്രീ. രാജേഷ്

തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി.