Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്‍സവം 2025-26

GHSS പെരിയയിലെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. SPC യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹസമ്മാനമായി നോട്ട് ബുക്കും പേനയും നൽകി നവാഗതരെസ്വീകരിച്ചു.ഉച്ചയ്ക്ക്പായസത്തോടുകൂടിയുള്ള വിഭവ സമൃദ്ധമായ ഭക്ഷണവും നൽകി.SPC കേഡറ്റുകൾ ഓഡിറ്റോറിയം ക്രമീകരണം, ട്രാഫിക് ഡ്യൂട്ടി, അച്ചടക്കം, ഭക്ഷണ വിതരണം, എന്നിവയിൽ സജീവസാന്നിധ്യമായത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്കൂൾ ഹെഡ് മിസ്ട്രെസ്, PTA പ്രസിഡന്റ്‌, DL സജിത്ത് സർ, CPO സതി ടീച്ചർ, ACPO ധന്യ ടീച്ചർ, ബിജു മാഷ് എന്നിവർ കുട്ടികളെ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകി. ഉച്ചയ്ക്ക് 12 മണിക്ക് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ശ്രീ അൻവർ സാദത്ത് സർ, WCEO എന്നിവർ സ്കൂൾ സന്ദർശിച്ചു. ലഹരിവ്യാപനത്തിനെതിനെ സ്കൂൾ കുട്ടികൾ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത, സ്കൂൾ സുരക്ഷ, വ്യക്തിത്വ വികസനം എന്നിവയെപ്പറ്റി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ കുട്ടികളോട് സംവദിച്ചു. സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അംബാസിഡർ കേഡറ്റ് മാസ്റ്റർ രാംദ്രുപത് കൃഷ്ണ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ഹരിപ്രിയ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. ഒരു മണിയോടുകൂടി ചടങ്ങ് അവസാനിച്ചു.

ജ‍ൂൺ-5 ലോകപരിസ്ഥിതി ദിനം

GHSS പെരിയ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ വലിയ പൊതുജന പങ്കാളിത്തതോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ- ഫല വൃക്ഷത്തൈ നടീൽ ഉത്സവം ഹോസ്ദുർഗ് റേഞ്ച് ഫോറെസ്റ്റ് ഓഫീസിലെ സോഷ്യൽ ഫോറെസ്റ്ററി ഓഫീസർ ശ്രീ ബിനു കെ ആർ അവർകൾ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ ടി രാമകൃഷ്ണൻ നായർ, പി ടി എ പ്രസിഡന്റ്‌ സത്യൻ മഠത്തിൽ DI സജിത്ത് സർ, HM, സ്റ്റാഫ്‌ സെക്രട്ടറി, SMC ചെയർമാൻ ശ്രീ ശശിധരൻ, CPO ധന്യ ടീച്ചർ, ACPO ബിജു മാഷ്,എക്കോ ക്ലബ് കോഡിനേറ്റർ ശ്രീമതി അമ്പിളി ടീച്ചർ, സരീഷ് മാഷ്, സുരേഷ് മാഷ്, അനൂപ് മാഷ് എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.സോഷ്യൽ ഫോറെസ്റ്ററി ഓഫീസർ ഒന്നാം ഘട്ട മധുരവനം പദ്ധതിയുടെ വളർച്ച പുരോഗതി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച് വൃക്ഷത്തൈകളെ പരിചയപ്പെടുത്തി. വാർഡ് മെമ്പർ സ്കൂളും പരിസ്ഥിതിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ശ്രീ മധു മാഷ് ചടങ്ങിന് നന്ദി അർപ്പിച്ചുകൊണ്ടു പരിപാടിക്ക് സമാപനം കുറിച്ചു.

മധുരവനം രണ്ടാംഘട്ടം

പരിസ്ഥിതി സംരക്ഷണവും കരുതലും അവബോധവും ലക്ഷ്യമാക്കിയുള്ള മധുരവനം രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി GHSS പെരിയ സ്കൂളിൽ ADNO ശ്രീ തമ്പാൻ സർ, ശ്രീ ശ്യാം കൃഷ്ണൻ സർ എന്നിവർ സന്ദർശിച്ചു. സ്കൂളിലെ മധുരവനം രണ്ടാംഘട്ട ത്തിലേക്കായി പീനട്ട് ബട്ടർ, തേൻവരിക്ക പ്ലാവ് എന്നിവ ഉൾപ്പെടെയുള്ള ഫലവൃക്ഷത്തൈകൾ നൽകി. സ്കൂൾ HM ശ്രീമതി സുമതി ടീച്ചർ ADNO തമ്പാൻ സാറിൽ നിന്നും ഫലവൃക്ഷത്തൈകൾ ഏറ്റുവാങ്ങി. ഒന്നാം ഘട്ട മധുരവനം പദ്ധതി വിലയിരുത്തി കേഡറ്റുകളുമായി സംസാരിച്ചു. ശ്രീമതി സതി ടീച്ചർ, CPO ശ്രീമതി ധന്യ ടീച്ചർ, ACPO ബിജു മാഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വായനാദിനം 2025 ജൂൺ 19

GHSS പെരിയ സ്കൂളിൽ ജൂൺ 19 വായന ദിനം വിദ്യാരംഗം കല സാഹിത്യ വേദിയുടേയുടേയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികളോടെ സമുചിതമായി .ആഘോഷിച്ചു. വായന ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായന എങ്ങനെ മനുഷ്യരെ മാറ്റുന്നുവെന്നും വായനയുടെ ആവശ്യകതയെ കുറിച്ചും സ്കൂൾ HM ശ്രീമതി സുമതി ടീച്ചർ കുട്ടികളുമായി സംവദിച്ചു. വായനാ ദിന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഹിന്ദി ഉറുദു കവിയും കേരള കേന്ദ്ര സർവകലാശാല പെരിയയിലെ ഹിന്ദി വിഭാഗം പ്രൊഫസറുമായ ശ്രീ മനു അവർകൾ നിർവഹിച്ചു. SPC പെരിയ യൂണിറ്റിന്റെ ഭാഗമായി 'അക്ഷര ദീപം തെളിയിക്കൽ' പ്രത്യേക പരിപാടിയും നടന്നു. അസംബ്ലിയിൽ SPC സ്റ്റേറ്റ് ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയ കേഡറ്റ് രാം ദ്രൗപദിനെ അനുമോദിച്ചു. D I ശ്രീ സുജിത്ത് സർ, PTA പ്രസിഡന്റ്‌ സത്യൻ മഠത്തിൽ, അനൂപ് മാഷ്, സരീഷ് മാഷ്, CPO ധന്യ ടീച്ചർ, ACPO ബിജു മാഷ് എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ഹരിപ്രിയ ടീച്ചർ പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.

എസ് പി സി ജൂനിയർ ബാച്ച് സെലക്ഷൻ

GHSS പെരിയ സ്കൂളിൽ SPC ജൂനിയർബാച്ചിലേക്കു ള്ള കുട്ടികളുടെ കായിക ക്ഷമത പരീക്ഷ നടന്നു. 38 പെൺകുട്ടികളും 60 ആൺകുട്ടികളുമടക്കം 98 കുട്ടികളാണ് ഇന്ന് കായിക ക്ഷമത പരീക്ഷയ്ക്ക് ഹാജരായയ്. രാവിലെ 9 30 നു തുടങ്ങിയ പരീക്ഷ വൈകീട്ട് 4 20 നാണ് അവസാനിച്ചത് . D I സജിത്ത് സർ WCPO രമ്യ മാഡം, സ്കൂൾ HM ശ്രീമതി സുമതി ടീച്ചർ, CPO ധന്യ ടീച്ചർ, ACPO ബിജു മാഷ്, കായിക അധ്യാപകരായ ശ്രീ സുരേഷ് സർ, പുരുഷോത്തമൻ സർ എന്നിവർ കായിക പരീക്ഷയ്ക്ക് നേതൃത്വം നൽകി. അധ്യാപകരായ ആദർശ് മാഷ്,സരീഷ് മാഷ്, അനൂപ് മാഷ് എന്നിവരുടെ സജീവമായ സഹകരണം ലഭിച്ചു. വളരെ നല്ല നിലയിൽ തന്നെ കായിക പരീക്ഷ പൂർത്തീകരിക്കാൻ സാധിച്ചു.

ലഹരിവിരുദ്ധദിനം

GHSS പെരിയയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.

പ്രത്യേക സ്കൂൾ അസംബ്ലി

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും പ്രധാന്യവും ഈ വർത്തമാന കാലത്തു ഉച്ചത്തിൽ ഉച്ചത്തിൽ വിളിച്ചു പറയേണ്ടതാണെന്ന വലിയ തിരിച്ചറിവിൽ ആയതു വിളംബരം ചെയ്തു കൊണ്ടു പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ലഹരി വിരുദ്ധ സേനയുടെ അംബാസിഡർ മാസ്റ്റർ രാം ദ്രുപത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്മാർട്ട്‌ പെരിയ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു ലഹരി വിരുദ്ധ മുദ്രാവാക്യം അടങ്ങിയ നെയിം സ്ലിപ് വിതരണം ചെയ്തു.SPC കേഡറ്റുകൾക്ക് EXCISE ഡിപ്പാർട്മെന്റ് പ്രസിദ്ധീകരിച്ച ലഹരി വിരുദ്ധ കൈപ്പുസ്തകം PTA പ്രസിഡന്റ്‌ ശ്രീ സത്യൻ മഠത്തിൽ വിതരണം ചെയ്തു. SPC പെരിയ യൂണിറ്റ് പ്രത്യേകം തയ്യാറാക്കിയ ലഹരി വിരുദ്ധ സ്റ്റിക്കർ സ്കൂൾ HM ശ്രീമതി സുമതി ടീച്ചർ SPCകേഡറ്റുകൾക് നൽകി.

സൂംബ ഡാൻസ്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചരണത്തിന്റെ ഭാഗമായി SPC JRC LITTLE KITES കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടു സൂംബ ഡാൻസ് സംഘടിപ്പിച്ചു. നിറഞ്ഞ കയ്യടിയോടു കൂടിയാണ് കുട്ടികൾ ഈ പരിപാടിയെ വരവേറ്റത്.

ബോധ വത്കരണ ക്ലാസ്സ്‌

ലഹരി വിരുദ്ധ ദിനത്തിൽ ഏറ്റവും മികച്ച ബോധവത്കരണ ക്ലാസ്സ്‌ ആണ് കുട്ടികൾക്ക് ലഭിച്ചത്. കൗമാര യൗവ്വനത്തിലെവിടെയോ വെച്ചു ലഹരിയുടെ നീരാളി പിടുത്തത്തിൽ വീണു പോവുകയും പിന്നീട് അതിനെ ഒക്കെ അതിജീവിച്ചു പുതിയൊരു ജീവിതം ജീവിച്ചു കാണിക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരനും കവിയുമായ വിനു വേലേശ്വരം കുട്ടികൾക്കു മുമ്പിൽ തന്റെ ജീവിത പുസ്തകം തുറന്നു വെച്ചു.. ജീവൻ തുടിക്കുന്ന ജീവിതം തുളുമ്പുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കിനുമായി സദസ്സ് സമ്പൂർണ നിശബ്ദതയിലായി അപ്പോൾ. SMC ചെയർമാൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

പോസ്റ്റർ രചന

SPC കേഡറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ടു ലഹരിവിരുദ്ധ പോസ്റ്റർ രചന നടത്തി.

ലഹരി വിരുദ്ധ സൗഹൃദ ക്രിക്കറ്റ്‌ മത്സരം

SPC കുട്ടികളും PTA പ്രസിഡന്റ്‌ ക്യാപ്റ്റൻ ആയി അദ്ധ്യാപകരും അണിനിരന്ന് പരിമിത ഓവർ സൗഹൃദ ക്രിക്കറ്റ്‌ മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരം വളരെ പുതുമ നിറഞ്ഞതും ആകർഷകവുമായിരുന്നു. മത്സരത്തിൽ 26 റൺസ് നു അധ്യാപകരുടെ ടീം വിജയിച്ചു.

ആഗസ്റ്റ് 2 SPC ദിനം

GHSS  പെരിയ ആഗസ്റ്റ് 2 SPC ദിനം   വിശിഷ്ട വ്യക്തികളുടെ  സാന്നിധ്യത്തിൽ  ഗംഭീരമായി ആഘോഷിച്ചു. ബേക്കൽ  SHO  ശ്രീ ശ്രീദാസൻ സർ  പതാക ഉയർത്തി.  വാർഡ് മെമ്പർ  ശ്രീ രാമകൃഷ്ണൻ നായർ   SPC യുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.ചടങ്ങിൽ  HM ശ്രീമതി  സുമതി ടീച്ചർ  സ്വാഗതവും  SPC കേഡറ്റ്  കുമാരി  പാർവതി നന്ദിയും പറഞ്ഞു.തുടർന്ന്  ബോധവത്കരണ ക്ലാസ്സും SPC  കുട്ടികളുടെ  കലാപരിടിയും  നടന്നു.

സ്വാതന്ത്ര്യദിനാഘോഷം

GHSS പെരിയ സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. PTA പ്രസിഡന്റ്‌ സത്യൻ മഠത്തിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിശ്വംഭരൻ മാഷ് പതാക ഉയർത്തി. SPC കേഡറ്റുമാർ പ്രാർത്ഥന ചൊല്ലി. തുടർന്ന് നടന്ന വിജയോത്സവം ബഹുമാനപ്പെട്ട പുല്ലൂർ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അരവിന്ദാക്ഷൻ അവർകൾ ഉദ്ഘാടനം ചെയ്തു. SPC കേഡറ്റുകളുടെ നേതൃത്വത്തിൽ സംഘഗാനം നടന്നു. SPC സീനിയർ കേഡറ്റ് ദിൽനയുടെ വയലിൻ വായനയും ജൂനിയർ കേഡറ്റ് ദേവ്നയുടെ സ്വാതന്ത്ര്യദിന പ്രസംഗവും പരിപാടിയിൽ വേറിട്ട്‌ നിന്നു. വാർഡ് മെമ്പർ ശ്രീ രാമകൃഷ്ണൻ നായർ, സ്കൂൾ HM ശ്രീമതി സുമതി ടീച്ചർ, SMC ചെയർമാൻ ശ്രീ ശശിധരൻ, CPO ധന്യ ടീച്ചർ, ACPO ബിജു മാഷ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ഹരിപ്രിയ ടീച്ചർ നന്ദി പറഞ്ഞുകൊണ്ടു പരിപാട സമാപിച്ചു.തുടർന്ന് SPC കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.

SPC അവധിക്കാലക്യാമ്പ്

GHSS  പേരിയയിലെ  ഓണ അവധിക്കാല ക്യാമ്പ് നു തുടക്കമായി.രാവിലെ  8 മണിക്ക്  SPC ജില്ലാ കോർഡിനേറ്റർ  കൂടിയായ  സബ് ഇൻസ്‌പെക്ടർ  ശ്രീ രാമകൃഷ്ണൻ പി കെ  അവർകൾ പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു.  തുടർന്ന് PTA പ്രസിഡന്റ്‌ ശ്രീ സത്യൻ മഠത്തിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  HM സുമതി ടീച്ചർ  സ്വാഗതം  പറഞ്ഞു. DI സജിത്ത് സർ  CPO ധന്യ ടീച്ചർ  ACPO ബിജുമാഷ് എന്നിവർ സംസാരിച്ചു. അവധിക്കാല ത്രിദിന SPC ക്യാമ്പിന്റെ   ഔപചാരികമായ ഉദ്ഘാടനം  പുല്ലൂർ പെരിയ  ഗ്രാമ പഞ്ചായത്ത് മെമ്പർ  ശ്രീ  സി  കെ അരവിന്ദാക്ഷൻ അവർകൾ നിർവഹിച്ചു.  PTA  പ്രസിഡന്റ്‌ ശ്രീ സത്യൻ മഠത്തിലിന്റെ അധ്യക്ഷത്യിൽ ചേർന്ന യോഗത്തിൽ  SPC കാസർഗോഡ് അഡിഷണൽ  നോഡൽ ഓഫീസർ  ശ്രീ ടി തമ്പാൻ സർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രെസ്  ശ്രീമതി പി സുമതി സ്വാഗതവും വാർഡ് മെമ്പർ  ശ്രീ ടി രാമകൃഷ്ണൻ  D I ശ്രീ സജിത്ത്  സർ ADI ശ്രീമതി രമ്യ, CPO ശ്രീമതി ധന്യ ടീച്ചർ   എന്നിവർ ആശംസയും    ACPO ശ്രീ  ബിജു മന്ത്രവാദി  നന്ദിയും പറഞ്ഞു. ചടങ്ങിൽ  വീശിഷ്ട സേവനത്തിനുള്ള  മുഖ്യമന്ത്രി യുടെ  പോലീസ് മെഡൽ നേടിയ  SPC ജില്ല  അഡിഷണൽ നോഡൽ ഓഫീസർ ശ്രീ ടി  തമ്പാൻ സർ നേയും NMMS  സ്കോളർഷിപ്പു നേടിയ  കുമാരി തീർത്ഥ ലക്ഷ്മി യെയും   ധനുഷ് റാമിനെയും  സ്റ്റേറ്റ് അതിലറ്റിക്  മീറ്റിൽ  ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത  അമിത്തിനെയും  അനുമോദിച്ചു. തുടർന്ന്  സുരക്ഷിതവും സന്തോഷ പ്രദവുമായ അക്കാഡമിക് വർഷങ്ങൾ എന്ന വിഷയത്തിൽ  സിവിൽ പോലീസ്  ഓഫീസർ ശ്രീമതി രേഷ്മ  യും  സംതൃപ്ത കുടുംബം സന്തുഷ്ട  ജീവിതം  പരിസ്ഥിതിയിലൂടെ എന്ന വിഷയത്തിൽ ശ്രീ ആനന്ദ് പേക്കടം  സർ ഉം ക്ലാസ്സ്‌ എടുത്തു. രാവിലെ  ' നല്ല  ശുചിത്വം നല്ല ഭക്ഷണം  നല്ല  ആരോഗ്യം ' എന്ന വിഷയത്തിൽ  ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ബാബുരാജ് പി കെ കുട്ടികൾക്കുബോധവത്കരണ ക്ലാസ്സ്‌  നൽകി. തുടർന്ന്   SPC കേഡറ്റുകൾ അമ്പലത്തറയിലെ  സ്നേഹാലയം സന്ദർശിച്ചു.   കേഡറ്റുകൾ  ശേഖരിച്ച  പച്ചക്കറികളും പലവ്യഞ്ജന വസ്തുക്കളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വനിത  സിവിൽ പോലീസ് ഓഫീസറുടെയും സാന്നിധ്യത്തിൽ സ്നേഹാലയത്തിൽ ഏല്പിച്ചു. PTA പ്രസിഡന്റ്‌  സത്യൻ മഠത്തിലിന്റെ അധ്യക്ഷതയിൽ വൈകീട്ട്  4 മണിക്ക് ചേർന്ന സമാപന സമ്മേളനത്തിൽ HM ശ്രീമതി സുമതി ടീച്ചർ  SMC ചെയർമാൻ ശ്രീ ശശിധരൻ, CPO ധന്യ ടീച്ചർ  വനിത സിവിൽ പോലീസ് ഓഫീസർ രമ്യ  രാജീവൻ മാഷ്, ആദർശ് മാഷ്, അനൂപ് മാഷ്, സരീഷ് മാഷ്, സതി ടീച്ചർ, ബിജുമാഷ് എന്നിവർ സംസാരിച്ചു. Ghss പെരിയ സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്നു വന്നിരുന്ന SPC ക്യാമ്പിനു  🔥കാവൽ 🔥 സമാപനം കുറിച്ചു.